Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

അങ്ങനെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല ഒരു വാർദ്ധക്യവും ! - നൊമ്പരത്തിനു പകരം പുഞ്ചിരി വിടർത്തി ഒരു മനോഹര ഹ്രസ്വ ചിത്രം - ദീഷ്ണ !

12 MARCH 2019 05:53 PM IST
മലയാളി വാര്‍ത്ത
വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്ന കാലഘട്ടത്തിലൂടെയാണ് പുതു തലമുറ സഞ്ചരിക്കുന്നത്. ബന്ധങ്ങൾ ഏതു തരത്തിലുള്ളതുമാകട്ടെ , സ്വന്തം നിലനിൽപിന് ഗുണമായതിനെ മാത്രമേ ഇന്ന് ഓരോ മനുഷ്യനും ചേർത്ത് നിർത്തു . അതും ശാശ്വതമല്ല. മടുക്കുമ്പോൾ , ബാധ്യത ആകുമ്പോൾ ഉപഭോഗസംസ്കാരത്തിലെന്ന പോലെ ബന്ധങ്ങളും വലിച്ചെറിയപ്പെടുന്നു .    കുടുംബങ്ങളിലേക്ക് നോക്കിയാൽ ഇത്തരത്തിൽ ശിഥിലമായ ഒട്ടേറെ ഉദാഹരണങ്ങൾ കാണാം , നമ്മുടെ പരിചയത്തിൽ, ചുറ്റുവട്ടത്ത് , അയല്പക്കങ്ങളിൽ ചിലപ്പോൾ സ്വന്തം വീടിനുള്ളിൽ പോലും .. സഹോദര സ്നേഹം ഇല്ലാതെ വളരുന്ന തലമുറയിൽ അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് മാതാപിതാക്കൾ ബാധ്യത ആകുന്നത് .    വളർത്തി വലുതാക്കിയ അച്ഛനമ്മമാർ ഇന്ന് മക്കൾക്കൊരു ഭാരമാണ്. അവർ ജീവിതത്തിൽ എന്തൊക്കെ മക്കൾക്കായി ത്യജിച്ചു എന്ന കാര്യം മുതിർന്നു സ്വന്തം കാലിൽ നിൽകുമ്പോൾ വിസ്‌മൃതിയിലേക്ക് മറയുന്നു . പിറന്നു വീണപ്പോൾ കരഞ്ഞും കളിച്ചും ഇല്ലാതാക്കിയ അവരുടെ ഉറക്കം മുതൽ മുതിർന്നപ്പോൾ മക്കൾക്കായി മാറ്റി വച്ച മോഹങ്ങളും വരെ ആ ത്യാഗങ്ങൾ നീളുന്നു.    ഒടുവിൽ അവർക്കായി കാത്തിരിക്കുന്നത് അഗതി മന്ദിരങ്ങളാണ് , വൃദ്ധസദനങ്ങളാണ് . മക്കളുടെ നിറമുള്ള ബാല്യ കൗമാര യൗവ്വനങ്ങൾക്കായി അവർ കണ്ട സ്വപ്‌നങ്ങൾ പിന്നീട് വൃദ്ധ സദനങ്ങളുടെ വരാന്തകളിൽ നിറം മങ്ങിയ ഓർമകളായി മാറുകയാണ് . ഇത്തരം കഥകൾ സിനിമകളിലും ഷോർട് ഫിലിമുകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട് .    പക്ഷെ അതിനെ വ്യത്യസ്തമായൊരു ക്ലൈമാക്സിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ദീഷ്ണ എന്ന മനോഹരമായ ഷോർട്ട് ഫിലിം . അച്ഛനമ്മമാരോട് ചെയ്യുന്ന ക്രൂരതകൾ മാത്രം സ്‌ക്രീനിൽ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു അവസാനം നൽകുകയാണ് ദീഷ്ണ . ഏതു കാഴ്ചക്കാരനും ചിന്തിച്ചു പോകുന്ന വ്യത്യസ്തമായൊരു പ്രമേയമാണ് സന്ദീഷ് മാവേലിക്കര ദീഷ്ണയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് സജിത്ത് കാരാഴ്മയുടെ സംഗീത സംവിധാനത്തിൽ ഡോക്ടർ റിജോ സൈമൺ ആലപിച്ച ഹൃദയഹാരിയായ ഗാനമാണ്. അതിമനോഹരം എന്ന് പറയാതെ വയ്യ . സന്ദീഷ് ,മാവേലിക്കര തന്നെയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . കഥയും സംഭാഷണവും സജിത്തും ക്യാമറയും എഡിറ്റിങ്ങും ശ്രീനാഥ് എസ് പ്രഭുവും കൈകാര്യം ചെയ്യുന്നു .    സിദ്ധാർത്ഥനും  , അനിലും ശബ്ദം ശബ്ദം നൽകിയിരിക്കുന്നു . നിതിൻ എം കെ , സജിത്ത് , കണ്ടല്ലൂർ ഭന്സരിദാസ് , ജയ്മോൾ ഗോളടി , രജനി ശശിധരൻ , അഭിഷേക് , ബേബി പ്രത്യുഷ എന്നിവർ അഭിനയിച്ചിരിക്കുന്നു. റിക്കോർഡിങ് - രാജീവ് രാമൻ ( ആർ ഡി റെക്കോർഡിങ് സ്റ്റഡിയി , തൈക്കാട് , തിരുവനന്തപുരം ), ഫൈനൽ മിക്സിങ് - ബിച്ചു ബ്ലൂസ്റ്റാർ  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (6 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (18 minutes ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (51 minutes ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (1 hour ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (8 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (15 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (15 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (15 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (15 hours ago)

Malayali Vartha Recommends