താരത്തോട് ബന്ധപ്പെടാന്‍ ശ്രമിച്ച യുവാവിന് നടിയുടെ കിടിലന്‍ മറുപടി

താരങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലരും. പലരും താരങ്ങളോട് അസഭ്യമായി പെരുമാറുന്നത് പലപ്പോഴും വാര്‍ത്തകള്‍ ആകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഫോണ്‍ നമ്ബറിനു വേണ്ടി 'നമ്പര്‍' ഇറക്കിയ യുവാവിന് നടി രശ്മി ഗൗതം നല്‍കിയ മറുപടിയാണ്. പിആര്‍ മാനേജ്‌മെന്റ് കമ്ബനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്.
'ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്ബര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ' എന്ന സന്ദേശം നടിയ്ക്ക് യുവാവ് അയച്ചു. ഉടന്‍ തന്നെ ട്വീറ്റിനു മറുപടിയുമായി നടിയുമെത്തി. തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും, നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്ബര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും പിആര്‍ മാനേജ്‌മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂ എന്നും നടി ആവശ്യപ്പെട്ടു. സിനിമമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇന്‍ഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി വ്യക്തമാക്കി
നടിയുടെ മറുപടിയ്ക്ക് പിന്നാലെ തനിക്കു തെറ്റുപറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കുറിച്ചു കൊണ്ട് വിവാദട്വീറ്റ് അയാള്‍ നീക്കം ചെയ്തു.
https://www.facebook.com/Malayalivartha


























