ഏതെങ്കിലും നടിമാര്‍ ചുമ്മാതെ 50 ലക്ഷം നല്‍കുമോ? വൈറലായി ആലിയ ഭട്ട്
ആലിയ ഭട്ട് എന്നും വ്യത്യസ്ഥമാണ്. പിറന്നാള്‍ സന്തോഷത്തില്‍ തന്റെ ഡ്രൈവറിനും സഹായിക്കും വീടു വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കിയാണ് ആലിയ തന്റെ ആഘോഷം വ്യത്യസ്തമാക്കിയത്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ തുക സമ്മാനിച്ചത്. ആലിയ നല്കിയ തുക കൊണ്ട് ഇരുവരും പുതിയ വീടുകള്‍ വാങ്ങിച്ചു.
ഈ മാസം 15 നാണ് ആലിയ തന്റെ 26ാം ജന്മദിനം ആഘോഷിച്ചത്. കാമുകനായ രണ്‍ബീര്‍ കപൂര്‍, സുഹൃത്ത് കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്ന് ആലിയയുടെ ജന്മദിനം ആഘോഷമാക്കി. ആലിയയുടെ വസതിയിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ആലിയയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു. ഈ ചടങ്ങിലാണ് ആലിയ തന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചത്.
സിനിമാ കരിയറിന്റെ തുടക്കം മുതല്‍ ആലിയയ്ക്കൊപ്പമുള്ള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അന്‍മോളും. ആലിയയുടെ പിറന്നാള്‍ ആഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ ആഘോഷ വേളയില്‍ അണിഞ്ഞിരുന്നത്. കളങ്ക്, ബ്രഹ്മാസ്ത്ര സല്മാന് ഖാനൊപ്പം ഇന്‍ഷാളളാ തുടങ്ങിയ വമ്പന്‍ പ്രോജക്ടുകളാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha