ആലിയയുടെ പിറന്നാള്‍ ആഘോഷത്തിന് മതിപ്പ് കൂട്ടാൻ ജോലിക്കാര്‍ക്കുള്ള സഹായവുമായി താരം; ഡ്രൈവര്‍ക്കും സഹായിക്കും വീട് നിര്‍മ്മിക്കാന്‍ നൽകിയത് 50 ലക്ഷം; വ്യത്യസ്ത പിറന്നാള്‍ ആഘോഷവുമായി ആലിയ ഭട്ട്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പിറന്നാള്‍ സന്തോഷത്തില്‍ ആലിയ തന്റെ വിശ്വസ്തരായ ജോലിക്കാര്‍ക്ക് സഹായം നല്കി. ആലിയയുടെ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെയാണ് ജോലിക്കാര്‍ക്കുള്ള സഹായവുമായി ആലിയ എത്തിയത്. ബോളിവുഡ് സിനിമ ലോകത്ത് ആലിയ വന്നത് മുതല്‍ കൂടെ ഉണ്ടായിരുന്ന തന്റെ വിശ്വസ്തരായ ഡ്രൈവറായ സുനിലും സഹായിയായ അന്മോലും വീട് വയ്ക്കാനായി 50 ലക്ഷം രൂപയുടെ സഹായം നല്കി.ഇരുവര്‍ക്കും 50 ലക്ഷം രൂപയുടെ ചെക്കാണ് ആലിയ ഭട്ട് നല്‍കിയത്.
ഇരുവരും വീടുകള്‍ ബുക്ക് ചെയ്ുകയും ചെയ്തു. ബോളിവുഡില്‍ വിശ്വസ്തരായ ജീവനക്കാര്‍ക്ക് ജന്മദിനത്തിന്റെ സന്തോഷം കാരണമാണ് ആലിയ സഹായം നല്‍കിയത്. ബോളിവുഡിന്റെ പ്രിയ താരം ആലിയ ഭട്ടിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ആലിയയുടെ വസതിയില്‍ നടന്ന് ആഘോഷ പരിപാടിയില്‍ രണ്‍ബീര്‍ കപൂറും സുഹൃത്ത് കരണ്‍ ജോഹറും
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. ജന്മദിനത്തില് കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ അണിഞ്ഞിരുന്നത്. രണ്‍ബീറിന്റെയും കരണ്‍ ജോഹറിന്റെയും ബാല്യകാലസുഹൃത്തിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ ഒന്നിലേറെ കേക്കുകള്‍ മുറിച്ചാണ് ആലിയ പിറന്നാള്‍ ആഘോഷിച്ചത്.
https://www.facebook.com/Malayalivartha