മോഹന്‍ലാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നെന്ന് സോഷ്യൽമീഡിയ... ഈ സംഭവിച്ചിരിക്കുന്നത് മോശമാണെന്നും അദ്ദേഹം പോലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് ശ്രീകുമാര്‍ മേനോന്
കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത.
ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ പോസ്റ്റും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ഇതിനകം വൈറലായി മാറിയിരുന്നു. 'കൊമ്രേഡ്' എന്ന പേരിലുള്ള സിനിമക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകന് വിഎ ശ്രീകുമാര്‍ മോനോന് രംഗത്ത് എത്തിയിരിക്കുകയാണ്.
ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍-നെ നായകനാക്കി COMRADE എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്റ് സ്കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന് അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്സ് നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.
https://www.facebook.com/Malayalivartha