ദിലീപും കാവ്യയും ഒരുമിച്ച് പാപ്പരാസികളുടെ മുന്നിൽ പെട്ടപ്പോൾ; ചിത്രം വൈറൽ
ജനപ്രിയ നടന് ദിലീപും കാവ്യ മാധവനുമായിരുന്നു ഏറ്റവുമധികം കാലം പാപ്പരാസികളുടെ ഇരയായി മാറിയവര്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹത്തിലൂടെ ഒന്നായ ഇരുവരും ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഹിറ്റ് ജോഡി കൂടിയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ആദ്യമായി നായികയായപ്പോള്‍ നായകനായെത്തിയത് ദിലീപായിരുന്നു. ആദ്യ സിനിമയിലെ നായകനെത്തന്നെയാണ് താരം ജീവിതത്തിലും നായകനാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും.ആദ്യവിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായാണ് കാവ്യ മാധവന് ദിലീപിനെ വിവാഹം ചെയ്തത്.
വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയാണ് കാവ്യ മാധവനും പിന്തുടര്ന്നത്. 2016 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. താരത്തിനായി കാത്തിരുന്ന സംവിധായകരുടെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. വിവാഹ ശേഷം അഭിനയിക്കുമോയെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നേരത്തെ പുറത്തുവിട്ടിരുന്നില്ലെങ്കിലും പെട്ടെന്നൊന്നും താരം തിരിച്ചെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും ഏറ്റവും പുതിയ ചിത്രമെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുന്ന ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha