Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന പ്രതികരണവുമായി ശ്രീയ രമേഷ്

21 MARCH 2019 09:35 PM IST
മലയാളി വാര്‍ത്ത

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ 13 കാരി മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേരളം മൊത്തം നടുങ്ങിയിരിക്കുകയാണ്. അതിനിടെ പ്രതികരണവുമായി നടി ശ്രീയ രമേഷ് രംഗത്തെത്തി. കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ ഭയാനകമാവിധം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു കൊണ്ടാണോ വോട്ടിനായി എത്തുന്ന നേതാക്കള്‍ ഈ പെണ്‍കുട്ടിയുടെ വിഷയത്തെ ഗൗരവമായി കാണാത്തെതെന്നും അവര്‍ ചോദിച്ചു.അവള്‍ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തില്‍ ആണ് അവള്‍ ജീവിച്ചിരുന്നത്, അവള്‍ക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ് അവര്‍ ചൂണ്ടികാട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി പ്രതികരണവുമായി രംഗത്ത് വന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തില്‍ അത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ വല്ലാത്ത ഒരു മൗനം ആണ്. ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു.

അനീതിയെഎതിര്‍ക്കുന്നതിലല്ല മറിച്ച് അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിര്‍ക്കുക എന്നതാണ് ഇതിന്റെ പിന്നില്‍ എന്ന് കരുതുന്നു. പ്രതികള്‍ക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കില്‍, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച് ന്യായീകരിക്കുന്നു എങ്കില്‍ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുംബത്തിനും ജസ്റ്റിസ് കിട്ടേണ്ടതുണ്ട്.

ദാരിദ്രത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നുകാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങള്‍ ഒരു സംഘം ക്രൂരന്മാര്‍ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകള്‍ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടി എന്തുമാത്രം വിഹ്വലയായിരിക്കും? അവളുടെ വിലാപങ്ങള്‍ പരസ്യങ്ങളില്‍ ഉദ്‌ഘോഷിക്കുന്ന നവോഥാന നമ്പര്‍:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തില്‍ ഉയര്‍ന്നിട്ടുണ്ടാകില്ലെ?

എന്തേ ആരും കേള്‍ക്കാതെയും പ്രതികരിക്കാതെയും പോയത്? അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങള്‍ക്ക് കാതു കൊടുക്കുവാന്‍ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളില്‍ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച് നമുക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അവര്‍ക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ പൊലീസില്‍ പരാതിനല്‍കിയാല്‍ എത്ര വേഗമാണ് നടപടികള്‍ ഉണ്ടാകാറുള്ളതെന്ന് പ്രവാസികള്‍ക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെണ്‍കുട്ടിയുടെ നേര്‍ക്ക് പീഡന ശ്രമം ഉണ്ടായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നതുമാണ് എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.

കേരളത്തിലെ പെണ്‍കുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്പാവൂര്‍ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോള്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് ഒറ്റപ്പെട്ടതായി കാണാന്‍ ആകില്ല. ഭയാനകമം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകള്‍ക്ക് നേരെ നേരിട്ടും സൈബര്‍ സ്‌പേസിലും ഉള്ള അതിക്രമങ്ങള്‍.

മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാര്‍ത്തകള്‍ക്കൊപ്പവും കാണാറുണ്ട്. സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവന്‍ അപകടത്തിലാകും മുന്‍പേ എത്രയും വേഗം കണ്ടെത്തുവാന്‍ പൊലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങള്‍ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാന്‍ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാന്‍ തയ്യാറാകുക.

വോട്ട് അഭ്യര്‍ഥനയുമായി വരുന്ന രാഷ്ടീയ പ്രവര്‍ത്തകരോട് കൂടെയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണോ നിങ്ങള്‍ അവളുടെ തട്ടിക്കൊണ്ടു പോകല്‍ പ്രശ്‌നത്തെ ഗൗരവത്തില്‍ എടുക്കാത്തത്? അവള്‍ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തില്‍ ആണ് അവള്‍ ജീവിച്ചിരുന്നത്, അവള്‍ക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (5 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (8 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (19 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (32 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (45 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends