കരിയറിലെ തുടക്കകാലം മുതല്‍ തന്നെ വിവാദങ്ങളുടെ ഇരയായ മൈഥിലി എവിടെയാണ്?

പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി ഓഡീഷനിലൂടെയാണ് പാലേരി മാണിക്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. സിനിമയ്ക്ക് പുറമെ നൃത്തത്തിലും ആലാപനത്തിലും മികവ് തെളിയിച്ചിരുന്നു മൈഥിലി. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം നേരത്തെ പറഞ്ഞിരുന്നു. സിനിമയ്ക്കപ്പുറത്തും അല്ലാതെയുമായും വിവാദങ്ങളെല്ലാം താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. വ്യക്തിപരമായി ഒന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും വീട്ടുകാര്‍ അസ്വസ്ഥരാവുമ്ബോള്‍ താനും ആശങ്കയിലാവാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മൈഥിലിയുടെ പിറന്നാളാണ് ഇന്ന് . താരത്തിന് ആശംസ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.
പാലേരി മാണിക്യമെന്ന സിനിമയിലേക്ക് മേക്കപ്പും കോസ്റ്റിയൂമുമൊക്കെ നോക്കിയതിന് ശേഷമാണ് അവര്‍ തന്നെ തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞിരുന്നു.മമ്മൂക്ക സെറ്റിലേക്ക് വരുന്ന സമയത്ത് മൈഥിലി സെറ്റിലുണ്ടായിരുന്നില്ല. പട്ടണത്തില്‍ ഭൂതമെന്ന സിനിമ കാണുകയായിരുന്നു. അതിനിടയിലായിരുന്നു ഇങ്ങനെയുള്ള അറിയിപ്പെത്തിയത്. മെഗാസ്റ്റാര്‍ എത്തിയെന്നറിഞ്ഞപ്പോള്‍ നേരെ ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ.
പാലേരി മാണിക്യം റിലീസ് ചെയ്തപ്പോള്‍ മൈഥിലിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രശംസ വാരിക്കൂട്ടിയിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ മൈഥിലിക്കായിരുന്നില്ല. പച്ചമരത്തണലില്‍ നിന്നും പാലേരി മാണിക്യത്തിലേക്കെത്തിയത് ഗംഭീര തുടക്കമായിരുന്നു. പിന്നീടങ്ങോട്ടും അഭിനയ പ്രാധാന്യമുള്ളതും ശ്രദ്ധിക്കപ്പെടുന്നതുമായ കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു.
കരിയറിലെ തുടക്കകാലം മുതല്‍ത്തന്നെ വിവാദങ്ങളും മൈഥിലിയെ പിന്തുടര്‍ന്നിരുന്നു. സിനിമയിലെ കഥാപാത്രത്തിന്‍രെ പേരിലും അല്ലാതെയുമൊക്കെയായി പലവിധ വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. വിവാദങ്ങള്‍ കൂടി വരുന്നതിനിടയിലാണ് താരം സിനിമയുടെ എണ്ണം കുറച്ചത്. അഭിനേത്രിയും ഗായികയുമായ താരത്തെ പിന്നീട് കാണാനേയില്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റേജ് പരിപാടികളിലൂടെയാണ് താരം തിരിച്ചെത്തിയത്. സൗഹൃദത്തില് ഏറെ പ്രാധാന്യം നല്‍കുന്ന മൈഥിലിക്ക് വലിയൊരു സൗഹൃദനിര തന്നെയുണ്ട് സിനിമയില്‍. പൂര്‍വ്വാധികം ശക്തിയോടെ താരം സിനിമയിലേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha
























