ലക്ഷ്മി അഗര്‍വാളായി ദീപിക... മേക്ക് ഓവറിൽ ഞെട്ടി ആരാധകർ... ഇത് കലക്കും...
ഗംഭീര മേക്ക് ഓവറില്‍ എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍.'ഛപാക്' എന്ന ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപിക പദുക്കോണിന്റെ ലക്ഷ്മിയായുള്ള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പുതിയ ചിത്രം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയുന്നത്. 2020 ജനുവരി പത്തിന് തീയ്യേറ്ററിലെത്തുമെന്നാണ് ദീപിക വെളിപ്പെടുത്തിയിരിക്കുന്നത്. മേക്ക് ഓവറിൽ ഞെട്ടി ആരാധകർ... ഇത് കലക്കും...
https://www.facebook.com/Malayalivartha