ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം
സൗന്ദര്യറാണി ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആരാധകര്‍ക്കിടയില്‍ വിഷയം ചര്‍ച്ചയായത്.
ബച്ചന് കുടുംബത്തിലെ ചെറിയ വാര്‍ത്തപോലും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. സിനിമയില്‍ നിന്ന് അകന്നെങ്കിലും ഐശ്വര്യയുടെ വാര്‍ത്തകളും വിശേഷങ്ങളും ബോളിവുഡ് കോളങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ വീണ്ടും അമ്മയാകുന്നു എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ബച്ചന് കുടുംബത്തില്‍ പുതിയ അംഗം എത്താന്‍ പോകുന്നതിന്റെ സൂചനയായി ഐശ്വര്യയുടെ പുതിയ ചിത്രവും പ്രചരിക്കുന്നുണ്ട്.
അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. കടല്‍തീരത്തൂടെ അഭിഷേകിനൊപ്പം നടക്കുന്ന ചിത്രമാണ് സംശയമേറ്റുന്നത്. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബച്ചന് കുടുംബത്തില്‍ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha