ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായിരുന്ന ഷഫീര്‍ സേട്ട് അന്തരിച്ചു

പുറത്തിറങ്ങാനിരിക്കുന്ന നാദിര്‍ഷാ ചിത്രം മേരാ നാം ഷാജി, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. എട്ടോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ആത്മകഥാ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായിരുന്ന ഷഫീര്‍ സേട്ടാണ് അന്തരിച്ചത്. 44 വയസ്സായിരുന്നു. ഖബറടക്കം ഇന്നു വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha
























