ഐശ്വര്യ ലക്ഷ്മിയോട് കുട്ടി കാമുകന്റെ വിവാഹാഭ്യർത്ഥന... കിടിലം മറുപടിയുമായി ഐഷു

നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടിയ്ക്ക് കരിയറില്‍ വഴിത്തിരിവായത് മായാനദി എന്ന ചിത്രമായിരുന്നു. മായാനദിയിലെ അപ്പുവിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെ ആയിരുന്നു ഐശ്വര്യയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെ നടി നടത്തി.
ആരാധകരുടെ കമന്റും അതിനുള്ള താരങ്ങളുടെ മറുപടിയുമെല്ലാം ഇപ്പോള്‍ സാധാരണമാണ്. അതുപോലൊരു മറുപടിയില്‍ ശ്രദ്ധനേടിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് വീട്ടിലെ അഡ്രസ്സ് ഇങ്ങുതന്നെ എന്നാണ് താരം മറുപടി നല്‍കിയത്.
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കാളിദാസ് ജയറാമിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. മെഹറുനീസ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
ആട്, ആട് 2, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. അശോകന്‍ ചരുവിലിന്റെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണദിവെ ഛായാഗ്രഹണവും ലിജോ പോള്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷനാണ്.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha
























