ഈ അവധികാലം ഡോറയുടെ അനുഭവങ്ങളിലൂടെ കൊണ്ടുപോകാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു... ഇത്രയും കാലം അനിമേഷനില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറയുടെ കഥ സിനിമയാകുമ്പോൾ ആവേശത്തോടെ ആരാധകർ...

2000 മുതല്‍ അമേരിക്കയിലെ നിക്ക് ചാനലിലാണ് സ്ഥിരം സീരീസായി ഡോറ പ്രക്ഷേപണം ചെയ്തുതുടങ്ങിയത്. 2008 മുതല്‍ കൊച്ചു ടിവി എന്ന ചാനലിലൂടെ മലയാളത്തില്‍ മിണ്ടിക്കൊണ്ട് ഡോറ വീടുകളിലെത്താന്‍ തുടങ്ങിയത്. അതോടെ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഒന്നായി ഡോറ മാറി. ഡോറയുടെ കഥ സിനിമയായി എത്തുമ്പോൾ ഇത്രയും കാലം അനിമേഷനില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഡോറയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. കൊച്ചുകുട്ടിയില്‍ നിന്നും കൗമാരകാലത്തെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയില്‍ ഡോറ എത്തുന്നത് കാര്‍ട്ടൂണ്‍ കഥപാത്രത്തെ പോലെ ചെറിയ കുട്ടിയായിട്ടല്ല. മറിച്ച് ഡോറ അല്പം കൂടി വളര്‍ന്നിട്ടുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുകയാണ് ഡോറയിപ്പോള്‍.
കുട്ടിക്കാലം കാട്ടിനുള്ളില്‍ ചെലവിട്ട ഡോറ പട്ടണത്തിലെ ഹൈസ്‌കൂളില്‍ പഠിക്കാനെത്തുന്നതും അവിടെ വെച്ച് അവളെ ഒരാള്‍ തട്ടിക്കൊണ്ടു പോവുന്നതും, തുടര്‍ന്ന് അവള്‍ ഒരു യാത്ര പുറപ്പെടുന്നതും ഒക്കെയാണ് സിനിമയുടെ കഥ. ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. ജയിംസ് ബോബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൈക്കല്‍ പെന, ഇവ ലോങ്ങോറിയ, ഡാനി ട്രെജോ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഡോറയായി എത്തുന്നത് ഇസബീല മോനേറാണ്.
https://www.facebook.com/Malayalivartha
























