ശോഭനയുമായുള്ള പിണക്കത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിത്ര

ആട്ടക്കലാശത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നടിയാണ് ചിത്ര. ശോഭനയുമായുള്ള പിണക്കത്തെക്കുറിച്ചു ചിത്ര തുറന്നു പറഞ്ഞു.
അമ്മ ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങള്‍ മൂന്നു പെണ്മക്കളെയും വളര്‍ത്തിയത് അച്ഛനായിരുന്നു. പലപ്പോഴും അച്ഛന്റെ നിയന്ത്രണങ്ങള്‍ തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും താരം പറയുന്നു. സിനിമ അഭിനയത്തോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നടി ശോഭനയുമായുള്ള പിണക്കത്തിന് പിന്നിലും അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. ഏതോ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചിരുന്നു.
ഇതേക്കുറിച്ചറിഞ്ഞ അച്ഛന്‍ ദേഷ്യപ്പെടുകയായിരുന്നു. അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്, വേണമെങ്കില്‍ അവര്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന നിലപാടിലായിരുന്നു അച്ഛന്‍. അന്ന് താന്‍ മുറിയില്‍ക്കിടന്ന് കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ശോഭനയ്ക്കാവട്ടെ പിന്നീട് തന്നോട് മിണ്ടാന്‍ പ്രയാസവുമായിരുന്നു. താരം പറയുന്നു.
https://www.facebook.com/Malayalivartha























