അവബോധത്തിന് കേരള പോലീസ് തെരഞ്ഞെടുത്തത് സണ്ണി ലിയോണെ... വിവാദം പുകയുന്നു

സണ്ണി ലിയോണിനോടുള്ള മലയാളികളുടെ ആരാധന മറ്റാരെക്കാളും കേരള പോലീസിനറിയാം. ഈയവസരത്തിലാണ് റോഡപകടങ്ങള്‍ ഒഴിവാക്കുവാനുള്ള സ്‌നേഹം നിറഞ്ഞമുന്നറിയിപ്പുമായി കേരള പോലീസ് 'ട്രോള്‍ വിഭാഗ'മെത്തുന്നത്. കൂട്ടുപിടിച്ചതോ സണ്ണി ലിയോണിനേയും
വഴിയരികില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത്, ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടി വരും. കേരള പോലീസിന്റെ ഡ്രൈവിംഗ് ബോധവല്‍ക്കരണ മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ട്രോള്‍ രൂപത്തിലുള്ള മുന്നറിയിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിയ്ക്കുകയാണ്.
'ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളില്‍ കാണാന്‍ കഴിയും. ഒരുനിമിഷത്തെ അശ്രദ്ധ മൂലം നമുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്‌ബോള്‍ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മെ സ്വാധീനിക്കാന്‍ പാടില്ല'. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സണ്ണി ലിയോണിന്റെ പടമുള്ള റോഡരികിലെ പരസ്യ ഹോര്‍ഡിംഗ്‌സിന്റെ ചിത്രം സഹിതമാണ് പോലിസിന്റെ മുന്നറിയിപ്പ്.
പല മുന്നറിയിപ്പുകളും ട്രോള്‍ രൂപത്തിലാണ് കേരള പോലീസ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത്തരം മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍ പെടുന്നവരുടെ മനസുകളില്‍ കൂടുതല്‍ വേഗത്തിലും ആഴത്തിലും പതിയും. കേരള പോലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























