സഫ്ടികം 2 വിനെതിരെ സംവിധായകന്‍ ഭദ്രന്‍ രംഗത്തു വന്നതോടെ സിനിമ അനിശ്ചിതത്വത്തില്‍

സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയിറക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ഭദ്രന്റെ പ്രതികരണം.സ്ഫടികം ഒന്നേയുള്ളുവെന്നും അതിന് രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടാം ഭാഗം ഇറക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ആ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ടെന്നും ഭദ്രന്‍ പറഞ്ഞു.
ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഭദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഥടികത്തിലെ ആടുതോമ. സ്ഥടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭദ്രന്‍.
സ്ഥടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. സ്ഥടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്ഥടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. അങ്ങനെ ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല.ഭദ്രന്‍ വ്യക്തമാക്കി.
ടീസറിന് നേരേ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ സ്ഥടികം 2 എന്ന പേരില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സംവിധായകന്‍. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണിയായി ഒരു പ്രമുഖതാരം അഭിനയിക്കുമെന്നും. സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തിന്റെ മകളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് സണ്ണി ലിയോണിനെ കൊണ്ടുവരും എന്നെല്ലാം സംവിധായകന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























