'ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി.. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല!! എങ്കിലും അത് നമ്മുടേത് മാത്രമാണ്; നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനാവുന്നു; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്ക് വച്ച് താരം

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനാവുകയാണ്. വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്ക് വച്ചിരിക്കുകയാണ് താരം. നിലീന നായരാണ് വധു. 'ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ നിന്നോടു ഞാന്‍ ചേര്‍ന്നിരിക്കും.' നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച് താരം കുറിച്ചത്.
ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്തിന്റെ അരങ്ങേറ്റം. ഡോക്ടര്‍ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍ ഓര്‍ഡിനറി, പോക്കിരി സൈമണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഹേമന്ത് മേനോന്‍ ഇരുപതോളം സിനിമകളില്‍ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. തെങ്കാശിക്കാറ്റ് ആണ് ഹേമന്തിന്റെ ഏറ്റവും പുതിയ ചിത്രം.
https://www.facebook.com/Malayalivartha























