മദ്യലഹരിയിൽ മദോന്മത്തയായി ആടി തിമിർത്ത് ടെലിവിഷന്‍ താരം... അമിത വേഗതയിലെത്തി വണ്ടികള്‍ ഇടിച്ചുതെറിപ്പിച്ച് നടിയുടെ വിളയാട്ടം നടുറോഡിൽ; ചോദ്യം ചെയ്യാനെത്തിയ പോലിസിനെ കൈവെച്ച് ആളുമുങ്ങി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നന്നര പുകിലാ....

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അമിത വേഗതയിലെത്തി വണ്ടികള്‍ ഇടിച്ചുതെറിപ്പിച്ചത് ചോദ്യം ചെയ്തവരോട് നടി തട്ടിക്കയറുന്നതും വിഡിയോയില്‍ കാണാം. ഇതിനിടെ സംഭവം അറിഞ്ഞെത്തിയ പോലീസിനെ നടിയുടെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചതായും വിവരമുണ്ട്. എന്നാല്‍ പൊലീസ് അതിക്രമം നടത്തിയെന്ന് നടി ആരോപിച്ചു. രണ്ടുദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നടിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മദ്യലഹരിയില്‍ ഏഴ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ടെലിവിഷന്‍ താരം മുങ്ങിയത്. മുംബൈയിലാണ് സംഭവമുണ്ടായത്.
നടി റൂഹി ശൈലേഷ്‌കുമാര്‍ സിംഗം(30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
https://www.facebook.com/Malayalivartha























