വനിതാ പൊലീസുകാരുടെ തകര്‍പ്പന്‍ ഡാന്‍സ് വൈറലായി

വനിതാ പോലീസുകാര്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെ നൃത്തം ചെയ്യുന്ന വനിതാ പൊലീസുകാരുടെ വീഡിയോ വൈറലായിരിക്കുകയാണ്.
ഗായിക സ്വപ്ന ചൗധരിയുടെ 'തേരി ആഗയാ കാ യോ കാജല്‍' എന്ന സൂപര്‍ഹിറ്റ് ഗാനത്തിനാണ് ഇവര്‍ നൃത്തം ചെയ്തത്. ഗാനത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥ ഉള്‍പ്പടെയുള്ള വനിത പൊലീസുകാരാണ് ചുവട് വച്ചത്.
സ്‌റ്റേജില്‍ 'തേരി ആഗയാ കാ യോ കജോള്‍' എന്ന പാട്ട് ആരംഭിച്ചതും നൃത്തവുമായി പൊലീസുകാര്‍ സ്‌റ്റേജിലേക്ക് എത്തുകയായിരുന്നു. ആദ്യം ഒന്ന് രണ്ട് പേര്‍ മാത്രമായിരുന്നു നൃത്തം ചെയ്യാനായി എത്തിയതെങ്കിലും പിന്നീട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്‌റ്റേജിലേക്ക് കയറി.
വീഡിയോ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. വനിതാ ശാക്തീകരണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ കാഴ്ചയെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്
https://www.facebook.com/Malayalivartha























