ഗുരുവായൂരിൽ വച്ച് ബാല്യകാല സുഹൃത്തിനെ മിന്നുചാർത്തി നടൻ സണ്ണി വെയ്ന്‍
യുവ മലയാള സിനിമ നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.
സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha