Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നസ്രിയയുടെ ഹെയർ സ്റ്റൈൽ കോപ്പിയടിച്ചതാണെന്ന് സത്യന്‍ അന്തിക്കാട്

11 APRIL 2019 09:22 AM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിൽ–സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ഞാൻ പ്രകാശന്റെ നൂറ്റൊന്നാം ദിനം ആഘോഷിച്ച് അണിയറ പ്രവർത്തകർ. സാധാരണ സിനിമ ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുടുംബങ്ങളുടെ കൂട്ടായ്മ എന്ന രീതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സത്യൻ അന്തിക്കാട്, ഫഹദ് ഫാസിൽ, നസ്രിയ, നിർമാതാവ് സേതു മണ്ണാർക്കാട്, നിഖില വിമൽ, അ‍ഞ്ജു കുര്യൻ, ഷാൻ റഹ്മാൻ തുടങ്ങി ഒട്ടേറെപേർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയ്ക്കിടെ സിനിമയുടെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളും ഫഹദ് ഫാസിലിനെ കുറിച്ചുമെല്ലാം സത്യന്‍ അന്തിക്കാട് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഫഹദിനൊപ്പം നടി നസ്രിയയും എത്തിയിരുന്നു.

പണ്ട് ഞാന്‍ ഫാസിലിന്റെ വീട്ടില്‍ പോവുമ്ബോള്‍ അതിലെ ബര്‍മുഡ ഇട്ട് ഓടി നടന്നൊരു പയ്യനെ ഞാന്‍ എന്റെ നായകനായി കാണേണ്ടി വന്നതാണ് എന്റെ ആദ്യത്തെ സന്തോഷവും അതിശയവും. പക്ഷേ ക്യാമറയുടെ മുന്നില്‍ ആ പയ്യന്‍ എന്ന അതിശയിപ്പിച്ചു. മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തുമ്ബോഴുണ്ടാകുന്ന അതേ അനുഭവമാണ് ഫഹദിനെ വെച്ച്‌ ഷൂട്ട് ചെയ്യുമ്ബോഴും തോന്നുക. സിനിമയിലെ ചില രംഗങ്ങളില്‍ ഫഹദിന്റെ ചില ടച്ചസ് കൊണ്ട ആ സീന്‍ നന്നാകാറുണ്ട്.

എന്റെ ജീവിതത്തില്‍ പല അത്ഭുതങ്ങളും നടന്നിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലാണ്. എന്റെ കല്യാണം അങ്ങനെയല്ലട്ടോ. പലപ്പോഴും ആ അത്ഭുതം നടക്കുന്നത് വേറെ പലരും കാരണമാണ്. ഞാന്‍ പ്രകാശന്‍ സിനിമയില്‍ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ അത്ഭുതം നടക്കില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും പ്രയത്‌നമാണ് ഈ സിനിമയെന്ന് ഫഹദ് ഫാസില്‍ പറയുന്നു.

ഞാന്‍ പ്രകാശനിലൂടെ അരങ്ങേറ്റം നടത്തിയ ദേവിക സഞ്ജയുടെ കഥാപാത്രത്തിനായി നസ്രിയയുടെ പഴയ ഹെയര്‍ സ്റ്റൈലാണ് ഉപയോഗിച്ചതെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. കുട്ടിയെ കണ്ടപ്പോള്‍ ആദ്യം തോന്നിയതും അതാണെന്നും നസ്രിയയുടെ ഫോട്ടോ നോക്കി നിഖിലയാണ് ദേവികയുടെ മുടി മുറിക്കാന്‍ കൊണ്ട് പോയതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (9 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (14 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (17 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (34 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (39 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (43 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (46 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (49 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends