Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ നിമിഷവും ആസ്വദിച്ചാണ് ഞാൻ ജീവിക്കുന്നത്, വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയ വാര്യര്‍...

11 APRIL 2019 02:11 PM IST
മലയാളി വാര്‍ത്ത

ഓരോ നിമിഷവും ആസ്വദിച്ചാണ് താന്‍ ജീവിക്കുന്നതെന്ന് പ്രിയ വാര്യർ. അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തില്‍ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് തൃശൂര്‍ സ്വദേശിനിയായ പ്രിയാ. സിനിമ പുറത്തിറങ്ങുന്നതിന് മുമ്ബുതന്നെ പാട്ടുകള്‍ ഹിറ്റായി. പ്രിയയ്ക്ക് ഒരുപിടി പരസ്യങ്ങളും മറ്റു ഭാഷകളിലെ ചിത്രങ്ങളിലേക്ക് അവസരവും ലഭിച്ചു.

പ്രിയയുടെ രണ്ടാമത്തെ ചിത്രം ബോളിവുഡിലായിരുന്നു. ശ്രീദേവി ബംഗളോ, ഇതിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രിയയ്‌ക്കെതിരെ ട്രോളുകളുടെ പൂരമായിരുന്നു. ബോളിവുഡിലേക്കുള്ള പ്രിയയുടെ വരവിനെ സ്വാഗതം ചെയ്തതിന് പിന്നാലെയായാണ് വിമര്‍ശകരും എത്തിയത്. സിനിമയിലെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു തുടക്കത്തിലെ വിമര്‍ശനം.

അതീവ ഗ്ലാമറസായ പ്രിയയെയായിരുന്നു ടീസറില്‍ കണ്ടത്. പുകവലിയും മദ്യവുമൊക്കെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് വിമര്‍ശനം. ആ സിനിമയ്ക്ക് അത് അത്യാവശ്യമാണെന്നും പേപ്പറായിരുന്നു താന്‍ സിഗരറ്റിന് പകരം പുകച്ചത് എന്നും താരം വിശദീകരിച്ചു. സിനിമയിലെ മദ്യം കഴിക്കുന്ന രംഗത്ത് ജ്യൂസായിരുന്നു കുടിച്ചതെന്നും പ്രിയ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രിയ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് .നിമിഷനേരം കൊണ്ടാണ് പ്രിയയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു പ്രിയയുടെ പച്ചകുത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഗാര്‍പ്പുടൈം എന്നാണ് കഴുത്തിന് താഴെയായി കുറിച്ചിട്ടുള്ളത്.

യാതൊരുവിധ ആശങ്കകളുമില്ലാതെ ഈ നിമിഷത്തെ നന്നായി വിനിയോഗിച്ചുവെന്ന തരത്തിലുള്ള അര്‍ത്ഥം വരുന്ന വാക്കാണത്. ഓരോ നിമിഷവും ആസ്വദിച്ചാണ് താന്‍ ജീവിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും പഠനത്തെയും മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെന്നും പ്രിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (13 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (16 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (33 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (38 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (42 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (45 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (48 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends