പത്താം വിവാഹവാർഷികം ആഘോഷിച്ച് സായ് കുമാറും, ബിന്ദു പണിക്കരും- ആശംസകളുമായി മകൾ
സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാർഷികവേളയിൽ ആശംസകൾ നേർന്ന് മകൾ അരുന്ധതി പണിക്കർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മക്കും ആശംസകളുമായി രംഗത്തെത്തിയത്. ''അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ. നിങ്ങളാണ് എന്റെ എല്ലാം.
നിങ്ങൾ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് ഈ നിമിഷത്തിൽ ഞാൻ അനുഗ്രഹീതയായി തോന്നുന്നു''-അരുന്ധതിയുടെ വാക്കുകള്‍. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
https://www.facebook.com/Malayalivartha