കുട്ടൂസന്റെ പുതിയ പരസ്യമെത്തി... ഇന്റര്‍നാഷ്ണല്‍ പരസ്യത്തിലൊക്കെയേ അഭിനയിക്കൂ! ഒന്നൊന്നര അബദ്ധത്തിന് അടപടലം ട്രോളുമായി സോഷ്യൽ മീഡിയ
പ്രിയയുടെ പുതിയ പരസ്യത്തിനും ട്രോൾ. പെർഫ്യൂമിന്റെ പുതിയ പരസ്യത്തിലെത്തിയ പ്രിയ വാര്യർക്ക് അടപടലം ട്രോൾ. മറ്റ് രണ്ട് താരങ്ങള്‍ കസേരയിലിരുന്നപ്പോള്‍ പ്രിയ തറയിലിരുന്നാണ് പോസ് ചെയ്തത്. ഇതൊന്നുമല്ല പ്രശ്നം.
പ്രൊമോഷനായി കമ്പനി അയച്ചു നൽകിയ കണ്ടൻ്റ് എഡിറ്റ് ചെയ്യാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പ്രിയ. ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കുമുള്ള കണ്ടൻ്റ് എന്ന തലക്കെട്ടോടെയാണ് പ്രിയ ഈ പ്രൊഡക്ടിൻ്റെ പ്രൊമോഷൻ വിവരങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രിയയുടെ കോപ്പിയടി ചൂണ്ടിക്കാട്ടിക്കൊണ്ട് ട്രോളന്മാര് ഇത് ആഘോഷമാക്കുന്നത്.
കുട്ടൂസന്റെ പുതിയ പരസ്യമെത്തി എന്നാണ് പരിഹാസം. ഇവള് ആള് പുലിയാ കേട്ടാ.. ഇന്റര്‍നാഷ്ണല്‍ പരസ്യത്തിലൊക്കെയേ അഭിനയിക്കൂ എന്നും പറയുന്നു സോഷ്യൽ മീഡിയയിൽ കമന്റുണ്ട്.
https://www.facebook.com/Malayalivartha