Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

മലയാളികളുടെ മനം കവർന്ന ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരം ടോണി ഐസക് ഇനിനായകന്‍

19 JULY 2019 02:43 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനംകവർന്ന ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. മോഹൻലാലും മീനയും തകർത്ത് അഭിനയിച്ച സിനിമയിൽ ബാലതാരമായി വേഷമിട്ടതായിരുന്നു അരുണ്‍. ഇപ്പോഴിതാ താരം വീണ്ടും നായക വേഷത്തിലെത്തുകയാണ്. ഒളിമ്ബ്യന്‍ അന്തോണി ആദത്തിലൂടെ ടോണി ഐസക് എന്ന കഥാപാത്രമായി എത്തിയ അരുണ്‍ ആണ് നായക വേഷത്തിലെത്തുന്നത്. അരുണ്‍ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ധമാക്ക. ഒമല്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നായകനെ പ്രഖ്യാപിച്ചത്. ധമാക്ക ചിത്രത്തിനായി ചങ്ക്സ് ടീമിനെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും പല സാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയെന്നും ഒമര്‍ ലുലു കുറിച്ചു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കളര്‍ഫുള്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സൈക്കിള്‍, മുദുഗൗ, സ്പീഡ് തുടങ്ങിയ ചിത്രങ്ങളിലും അരുണ്‍ വേഷമിട്ടിട്ടുണ്ട്. അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്തെങ്കിലും, ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല.

ഒരു അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയെന്നും, ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ അരുണിനെ നായകനാക്കി പ്രഖ്യാപിച്ചതിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. നിരവധി പേര്‍ വിജയാശംസകളും നേര്‍ന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ...

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച “അരുൺ ” ആണ് ധമാക്കയിലെ നായകൻ.പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി .ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (12 minutes ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (19 minutes ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (35 minutes ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (1 hour ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (1 hour ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (1 hour ago)

​കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (1 hour ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (1 hour ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കുത്തേറ്റ യുവാവ് മരിച്ചു  (2 hours ago)

രാഹുലേട്ടാ...പുലിക്കുട്ടി...! കോൺഗ്രസിന് റീത്ത് വച്ച് രാഹുൽ..! വെള്ളി ടി വെട്ടി സതീശൻ 15-മിനിട്ടിൽ,Adv രജീവിന്റെ തലച്ചോർ  (2 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (2 hours ago)

ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ  (2 hours ago)

Malayali Vartha Recommends