മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ശരണ്യ; ഇനിയൊരു തിരിച്ചുവരവ് ഉണ്ടോ? ചോദ്യവുമായി ആരാധകർ

രണ്ടാമതും ശരണ്യ അമ്മയായ വിവരം ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് മകള്‍ ജനിച്ചുവെന്ന അടിക്കുറിപ്പിനൊപ്പം മകളുടെ കുഞ്ഞികൈയുടെ ചിത്രവും അരവിന്ദ് പങ്കുവച്ചിരുന്നു. മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ശരണ്യ മോഹന്‍. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ശരണ്യമോഹന്‍ മലയാളികളുടെ പ്രിയ നടിയാണ്. ഇപ്പോള്‍ താരത്തിന് രണ്ടാമത് ഒരു കുഞ്ഞുകൂടി പിറന്നിരിക്കുകയാണ്. കുഞ്ഞു അതിഥിയുടെ പേര് അന്നപൂര്‍ണ്ണ. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. ഇപ്പോഴിതാ മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട താരത്തോട് തിരിച്ചുവരവ് നടത്തുന്നുണ്ടോ എന്ന് ആരാധകര്‍ താരത്തോട് ചോദിക്കുന്നുണ്ട്. .
https://www.facebook.com/Malayalivartha
























