ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഇന്ത്യന്‍ നിലപാടുകളെ പിന്തുണക്കുന്ന ഒരാള്‍ യുനിസെഫിന്റെ ഗുഡ്വില് അംബാസഡര്‍ സ്ഥാനത്ത് വേണ്ടെന്നും പ്രിയങ്കയെ അംബാസഡര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാന് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ചു.
പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന് മസാരിയാണ് ഈ ആവശ്യവുമായി യുഎന്നിനെ സമീപിച്ചത്. പ്രിയങ്കയ്ക്കെതിരേ മസാരി നേരത്തേയും രംഗത്തെത്തിയിരുന്നു. ഓണററി സ്ഥാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ യൂനിസെഫ് വളരെ ശ്രദ്ധിക്കേണ്ടതാണെന്ന് മസാരി ഒരാഴ്ച മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha