Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സില്‍ക് സ്‌മിത അഥര്‍വത്തില്‍ അഭിനയിക്കാന്‍ വരുമ്പോൾ തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ കരുതിയിട്ടുള്ളു; ഞാന്‍ ആകെ വല്ലാതായി; തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു

24 AUGUST 2019 08:37 AM IST
മലയാളി വാര്‍ത്ത

ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് സില്‍ക് സ്‌മിതയായിരുന്നു. കഥയെകുറിച്ച്‌ നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ, മമ്മൂട്ടിയുടെ നായികയാണെന്നോ ഉള്ള കാര്യം അവര്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഡെന്നിസ് ജോസഫ് പറയുന്നു.തൊട്ടുമുമ്ബു വരെ അഭിനയിച്ച സിനിമകളെ പോലെ എന്നു മാത്രമേ അവര്‍ ഇതും കരുതിയിരുന്നുവൊള്ളൂവെന്ന് തുറന്ന് പറഞ്ഞു ഡെന്നിസ് ജോസഫ്. പ്രേക്ഷകര്‍ക്ക് മുന്നില്‍ അന്നുവരെ സ്മ‌ിതയ്‌ക്കുണ്ടായിരുന്ന പരിവേഷങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു അഥര്‍വത്തിലെ നായികാ വേഷം.

തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അഥര്‍വം. ഡെന്നിസ് ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ :-

'സില്‍ക് സ്‌മിത അഥര്‍വത്തില്‍ അഭിനയിക്കാന്‍ വരുമ്ബോള്‍ തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ കരുതിയിട്ടുള്ളു. അതിനപ്പുറത്തൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. കഥയും കാര്യങ്ങളും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനുകളില്ലെന്നോ അവര്‍ വിശ്വസിച്ചില്ല. അവര്‍ അവരുടെ ഒരു സാധാ സിനിമയില്‍ അഭിനയി‌ക്കാന്‍ വരുന്ന മട്ടില്‍ ഓവര്‍ മേക്കപ്പില്‍ എത്തി.

ഞാന്‍ ആകെ വല്ലാതായി. ഞാന്‍ പറഞ്ഞു, ഈ മേക്കപ്പ് പറ്റില്ല. ഇത് തുടച്ചു കളയ്. നമ്മുടെ മേക്കപ്പ്മാന്‍ എം.ഒ ദേവസ്യ ചേട്ടന്‍ തന്നെ ചെയ്യും. അവര്‍ സമ്മതിച്ചു. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ സിനിമയോടും അതിന്റെ രീതിയോടും വേഷത്തോടും അവര്‍ പെട്ടെന്ന് ഇണങ്ങി. ഞാന്‍ സിനിമയില്‍ കണ്ട ഏറ്റവും ബുദ്ധിമതികളായ നടികളില്‍ ഒരാളാണ് സില്‍ക് സ്‌മിത.സെറ്റിലുള്ള എല്ലാവരോടും അങ്ങേയറ്റം മാന്യമായി പെരുമാറുന്ന നിഷ്‌കളങ്കയായ സ്‌നേഹവതി'- ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡെന്നിസ് ജോസഫ് തന്റെ മനസു തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (9 hours ago)

Malayali Vartha Recommends