മാളവികയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അരങ്ങേറിയ മാളവിക പിന്നീട് തമിഴ്, തെലുംഗ്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ലാക്മേ ഫാഷന്‍ വീക്കിനോടനുബന്ധിച്ച് നടി നടത്തിയ റാംപ് വാക്ക് വൈറലായിരുന്നു. മാളവികയുടെ 'അന്നനട' വാര്‍ത്തകളില്‍ നിറഞ്ഞു. ലാക്മേ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്.
അതീവ സുന്ദരിയായി ആരാധകരെ ത്രസിപ്പിച്ച മാളവികയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കൂടെയിപ്പോള്‍ മറ്റൊരു വീഡിയോയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുകയാണ്. തന്റെ ഫാഷന്‍ ഉതകാന്‍ കൂടെ കരുതുന്ന തുണിത്തരങ്ങളെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണിത്. കൂടെയെപ്പോഴും ഒരു മാക്സി ഡ്രെസ്, ഡെനിം ഷോര്‍ട്സ്, ശരീരത്തോട് ഇറുകി പിടിച്ചിരിക്കുന്ന ടിഷര്‍ട്ടും ജീന്‍സും, സെക്സിയായ കുട്ടി വസ്ത്രവും എപ്പോഴും കൂടെ കരുതുമെന്ന് അവര്‍ പറയുന്നു.
വീഡിയോയില്‍ അതീവ ഹോട്ടായ ഡ്രസാണ് മാളവിക ധരിച്ചിരിക്കുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. വസ്ത്രധാരണത്തെ കുറിച്ച് നിരവധി മോശം കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളെ എതിര്‍ത്തും കമന്റുകളുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.
https://www.facebook.com/Malayalivartha