ഫ്രീ സെക്‌സ് അനുവദിക്കണമെന്ന് നവ്യാ നായര്‍

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് ഫ്രീ സെക്‌സ് അനുവദിക്കണമെന്ന് പ്രശസ്ത താരം നവ്യാ നായര്‍. പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നത്.
നമ്മുടെ രാജ്യത്തിന് എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ് പറയുന്നത്. എന്നാല്‍ ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിച്ചു വരികയാണ്. അതേസമയം ഇന്ത്യയേക്കാള്‍ ചെറിയ രാജ്യങ്ങളില്‍ സ്ത്രീ പീഡനം കുറഞ്ഞുവരികയാണ്. നിയമപരമായി വേശ്യാലങ്ങളുള്ള രാജ്യങ്ങളില്‍ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിയമപരമായി വേശ്യാലയങ്ങളില്ല.
വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിക്കുകയും ചെയ്താല്‍ പീഡനം കുറയും. കാമവും ക്രോധവുമെല്ലാം ചെറുപ്പത്തില്‍ തന്നെ മനസില്‍ കയറിപ്പറ്റുന്നതാണ്. പീഡന പരമ്പരകളില്‍ ഭാഗമാകുന്ന കുട്ടികളുടെ കുടുംബ പശ്ചാത്തലം വളരെ മോശമാണെന്നാണ് കാണാനാകുന്നതെന്നും നവ്യ പറഞ്ഞു. കുറ്റവാളികളെ ബോധവാന്‍മാരാക്കാന്‍ നമുക്ക് സാധിക്കില്ല. നല്ല ശീലങ്ങള്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും പഠിപ്പിച്ചു തുടങ്ങണമെന്നും നവ്യ ആവശ്യപ്പെട്ടു.
അടുത്ത ജന്മത്തില്‍ ഒരു പുരുഷനാകണമെന്നാണ് തന്റെ ആഗ്രഹം. ഈ ജന്മം കൊണ്ട് ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിച്ചുവെന്നതാണ് സന്തോഷം നല്‍കുന്ന ഏക കാര്യം.
സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ തന്റെ അഭിപ്രായത്തില്‍ സ്ത്രീകളെ നശിപ്പിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണം. ഏത് കേസ് എടുത്താലും പെണ്‍കുട്ടികളെ ചതിയിലേക്ക് വിടുന്നതിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്നും നവ്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha