കളിച്ചുകളിച്ച് ദിലീപിന്റെ തട്ടകത്തില്‍ കയറി മഞ്ജു... വിട്ടുകൊടുക്കില്ലെന്ന് ദിലീപ്

കളിച്ചു കളിച്ച് മഞ്ജുവാര്യര്‍ ദിലീപിന്റെ തട്ടകത്തില്‍ കയറി മഞ്ജു കളിച്ചു തുടങ്ങി. ദീലീപിന്റെ തീയറ്റര്‍ സമുച്ചയമായ ചാലക്കുടി ഡി സിനിമാസിലാണ് മഞ്ജുവിന്റെ ചിത്രം വരുന്നത്. അതും ദിലീപിന്റെ ചിത്രം റിലീസാകുന്ന അതേസമയത്ത്.
ഇരുവരുടെയും ചിത്രങ്ങള്‍ വിഷുവിന് നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്നത്. മോഹല്‍ലാല്‍സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുന്ന എന്നും എപ്പോഴുമാണ് മഞ്ജുവിന്റെ വിഷുച്ചിത്രം. അതേ തീയറ്ററില്‍ ബോക്‌സോഫീസ് പോരാട്ടത്തില്‍ മഞ്ജുവിനോടും മോഹന്‍ലാലിനോടും ഏറ്റുമുട്ടാന്‍ ദിലീപിന്റെ മര്യാദരാമനും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.
അടുത്തിടെ വിവാഹ ബന്ധം വേര്‍പെടുത്തിയ ദിലീപ്മഞ്ജു മുന്‍ താര ദമ്പതികളുടെ ചിത്രങ്ങള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ആരാധകര്‍ക്കും കൗതുകമാകും. എന്നും എപ്പോഴും മാര്‍ച്ച് 27ന് തീയറ്ററുകളിലെത്തും ഇവന്‍ മര്യാദരാമന്‍ ഏപ്രില്‍ നാലിനാണ് തീയറ്ററുകളിലെത്തുന്നത്.
മഞ്ജുവിന്റെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമാണ് എന്നും എപ്പോഴും. കുഞ്ചാക്കോ ബോബന്‍ നായകനായ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു രണ്ടാം വരവിലെ മഞ്ജുവിന്റെ ആദ്യ ചിത്രം. മോഹന്‍ലാല്‍സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലുള്ള എന്നും എപ്പോഴും മഞ്ജു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇവന്‍ മര്യാദരാമനും തന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. അല്ലെങ്കില്‍ മഞ്ജുവിന്റെ മുമ്പില്‍ മറ്റൊരു പരാജയമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha