ഷാരൂഖ് ഖാനും കജോളും വീണ്ടുമൊന്നിക്കുന്നു
ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടുമൊന്നിക്കുന്നു. രോഹിത് ഷെട്ടിയുടെ ചിത്രത്തിലൂടെയാണ് ഒത്തുചേരല്‍. 2010ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ മൈ നേം ഈസ് ഖാന് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരിക്കുമെന്നാണ് രോഹിത് ഷെട്ടി പറയുന്നത്.
വരുണ്‍ ധവാന്, ക്രിതി സനോന്‍, വിനോദ് ഖന്ന, കബീര്‍ ബേദി , ജോണി ലിവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഇതൊരു റീമേക്ക് ചിത്രമല്ലെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഷാരൂഖിനെ നായകനാക്കി രോഹിത് ഒരുക്കിയിരുന്ന ചെന്നൈ എക്സ്പ്രസ് സൂപ്പര്‍ ഹിറ്റായിരുന്നു.
ബാസിഗര്‍ ആയിരുന്നു ഇവര്‍ ആദ്യമായി ഒന്നിച്ച ചിത്രം. ഷാരൂഖിന് പ്രതിനായക വേഷമായിരുന്നു ഈ ചിത്രത്തില്‍. പിന്നീടങ്ങോട്ട് ഇരുവര്‍ക്കും ഹിറ്റുകളുടെ ഘോഷയാത്രയായിരുന്നു. കരണ്‍ അര്ജുന്, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ, കഭി ഖുശി കഭിഹം, കുച്ച് കുച്ച് ഹോത്താ ഹെ തുടങ്ങിയവ ഇവര്‍ നായികാനായകന്മാരായ പ്രധാന ചിത്രങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha