Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു... സ്‌നേഹിക്കാന്‍ കൊതിക്കുന്ന മനസുമായി ദിലീപ്

23 MARCH 2015 09:28 PM IST
മലയാളി വാര്‍ത്ത.

സ്‌നേഹിക്കാന്‍ കൊതിക്കുന്ന മനസുമായി ദിലീപെത്തുന്നു. ശീബാല കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് 24x7 എന്ന ചിത്രത്തിലാണ് ദിലീപ് സ്‌നേഹ നായകനാകുന്നത്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തില്‍ ചാനല്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ്. 
മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ലവ് 24x7 ന്റെ ഇതിവൃത്തം. നിഖില വിമല്‍ ആണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സുഹാസിനി മണിരത്‌നം ആണ് മറ്റൊരു പ്രമുഖ വേഷം ചെയ്യുന്നത്. ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
നായക കഥാപാത്രത്തിനു മാത്രമല്ല, എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുളള കഥയാണ് ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനില്‍ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രം പറയുന്നത്. ഒരു ചെറുകഥയില്‍ നിന്ന് പ്രമേയം ഉള്‍ക്കൊണ്ടിട്ടുളള ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീബാല തന്നെയാണ്. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കഷന്‍. 
ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ നടക്കുന്ന ന്യൂസ് ഡസ്‌ക് എറണാകുളത്ത് പ്രത്യേകം തയാറാക്കിയ സെറ്റിലാണ് ചിത്രീകരിക്കുന്നത്. ബിനീഷ് ബാഗ്ലന്‍ ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഇണം നല്‍കുന്നു. സമീര്‍ ഹക്ക് ആണ് ഛായാഗ്രഹകന്‍. എഡിറ്റിങ് മഹേഷ് നാരായണന്‍. ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത എന്നിവരാണ് സിനിമയുടെ നിര്‍മാണം. 
സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരുന്ന ശ്രീബാല കെ. മേനോന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായിട്ടാണ് ചലച്ചിത്രലോകത്ത് അരങ്ങേറുന്നത്. സത്യന്‍ അന്തിക്കാട്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലും ശ്രീബാല സഹസംവിധായിക ആയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends