പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍...

മലയാളി പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 38ാം ജന്മദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് പ്രിഥ്വിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. പ്രിഥ്വിക്കും ഭാര്യ സുപ്രിയക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രിഥ്വിക്ക് ജന്മദിനാശംസകള്‍ ചേര്‍ന്നത്. ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും പ്രിഥ്വിക്കും സുപ്രിയക്കുമൊപ്പമുള്ള ചിത്രമാണിത്.
ഈ വര്‍ഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം നമ്മളെല്ലാവരും അടുക്കുകയും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു എന്നതാണെന്ന് ജന്മദിനാശംസകള്‍ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചു. 'ജന്മദിനത്തിലെ ഏറ്റവും സന്തോഷകരമായ ആശംസകള്‍ പൃഥ്വി! ഈ വര്‍ഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം, നമ്മളെല്ലാവരും അടുക്കുകയും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു എന്നതാണ്. നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ സ്‌പെഷ്യല്‍ ദിനമുണ്ടെന്ന് കരുതുന്നു, എല്ലായ്‌പ്പോഴും നിങ്ങള്‍ ഇതുപോലെ ദയയോടെയും ആകര്‍ഷണീയവുമായിരുന്നതിന് നന്ദി!' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഡിക്യുവിന്റെ പോസ്റ്റിന് പ്രിഥ്വി നന്ദി അറിയിച്ച് കമന്‍ഡ് ചെയ്തിട്ടുണ്ട്. 'താങ്ക് യൂ ബ്രദര്‍ മാന്‍! അതെ! സൂപ്രിയ, അല്ലി, ഞാന്‍ എല്ലാവര്‍ക്കും 2020 ലെ ഏറ്റവും മികച്ച കാര്യം നിങ്ങളാണ്!,' എന്നാണ് പ്രിഥ്വിയുടെ കമന്‍ഡ്.
https://www.facebook.com/Malayalivartha