വിദഗ്ധ ചികിത്സയ്ക്കായി ഇന്നസെന്റ് അമേരിക്കയിലേക്ക്

ഡല്‍ഹി എയിംസില്‍ കീമോ ചികല്‍സയിലുള്ള ഇന്നസെന്റ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ബന്ധുവായ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യയോടൊപ്പമാണ് അമേരിക്കയിലേക്ക് പോകുന്നത്.
അമേരിക്കയിലേക്ക് പോകാനുള്ള യാത്രരേഖകള്‍ക്കായുള്ള ശ്രമം ഇന്നസെന്റ് ആരംഭിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷമുള്ള അടുത്ത കീമോ ചികില്‍സക്കു മുമ്പ് അമേരിക്കയിലെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
മൂന്നുവര്‍ഷം മുമ്പാണ് ഇന്നസെന്റിനെ കാന്‍സര്‍ രോഗം പിടികൂടുന്നത്. കാന്‍സര്‍ രോഗത്തെ ധൈര്യമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെ വന്നയാളാണ് ഇന്നസെന്റ്. പിന്നീട് ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപിയായി. സിനിമയിലും രാഷ്ട്രീയത്തിലും വീണ്ടും സജീവമായ ഇന്നസെന്റിന്റെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷിച്ചിരിക്കയായിരുന്നു.
ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ജറിക്ക് വിധേയനായി. വീണ്ടും പൊതുപരിപാടികളില്‍ സജീവമായിരുന്ന അദ്ദേഹത്തിന് ജൂലായില്‍ വീണ്ടും രോഗബാധ സ്ഥീരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നസെന്റിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha