മുടിയില്ലാത്തത് വെല്ലുവിളി: വിനയ് ഫോര്‍ട്ട്

മുടിയില്ലാത്തത് വെല്ലുവിളിയാണെന്ന് വിനയ് ഫോര്‍ട്ട്. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല അധോലോക നായകനാണ് അല്‍പാച്ചിനോ. അദ്ദേഹത്തിന് തീരെ പൊക്കമില്ല. പക്ഷെ, തന്നേക്കാള്‍ ഉയരമുള്ള സ്ത്രീകളുടെ ഒപ്പം നടക്കുമ്പോള്‍ അല്‍പാച്ചിനോ അദ്ദേഹത്തെ തന്നെ മാനേജ് ചെയ്യുന്ന രീതിയുണ്ട്. അതുപോലെ മുടിയില്ലായ്മ പോരായ്മയാണ്. പക്ഷെ, വിനയ് ഫോര്‍ട്ട് അതിനെ മാനേജ് ചെയ്യുന്നു. മുടിയില്ലാത്തത് കൊണ്ടാണ് അപൂര്‍വരാഗങ്ങളില്‍ വിനയ്‌ഫോര്‍ട്ടിനെ വിളിച്ചത്.
ഷട്ടര്‍ എന്ന ചിത്രത്തിനായി മൂന്ന് തവണ ഓഡീഷന്‍ നടത്തി. ആദ്യം വിഗ് വെച്ചാണ് പോയത്. അത് മാറ്റിയപ്പോഴാണ് സംവിധായകന് ഇഷ്ടമായത്. പ്രേമത്തില്‍ അഞ്ച് ദിവസം അഭിനയിക്കാനാണ് എന്നെ വിളിച്ചത്. പക്ഷെ, ഷൂട്ട് തുടങ്ങിക്കഴിഞ്ഞത് 16 ആക്കി. തിരക്കഥയില്‍ വിനയ്‌ഫോര്‍ട്ട് ഇല്ലാതിരുന്ന സീനുകളിലും ഉള്‍പ്പെടുത്തി. അങ്ങനെയാണ് മാഷിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോ എല്ലാവരും താരത്തെ മാവ എന്നാണ് വിളിക്കുന്നത്.
പ്രേമത്തിനും ഓഡീഷന്‍ ഉണ്ടായിരുന്നു. വിനയ് ഫോര്‍ട്ടിന്റെ സീനുകള്‍ ടാബിലാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സ്‌ക്രിപ്റ്റ് നല്‍കി. വേണ്ടെന്ന് പറഞ്ഞെങ്കിലും മുഴുവന്‍ വായിക്കാന്‍ പറഞ്ഞു. സബര്‍ജെല്ലിയുടെ സീന്‍ വായിച്ചപ്പോഴേ തനിക്ക് ഇഷ്ടമായെന്ന് വിനയ് പറഞ്ഞു. താന്‍ ഇമേജില്‍ കുടുങ്ങില്ലെന്നും എല്ലാത്തരം വേഷങ്ങളും ചെയ്യുമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha