കട്ടപ്പ ബാഹുബലിയെ കുത്താന്‍ കാരണം എന്താണ് ? ഒടുവില്‍ രാജമൗലി അത് വെളിപ്പെടുത്തി

കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി? .ഈ ചോദ്യമാണ് ബാഹുബലി ചിത്രം കണ്ടിറങ്ങിയവരുടെ മനസില്‍ കടന്ന് പോകുന്നത്. സിനിമ കണ്ടവര്‍ മാത്രമല്ല പലരും ചോദിക്കുന്നത് ഈ ചോദ്യം തന്നെ. സംവിധായകന്‍ രാജമൗലി ഈ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല.
എന്നാല്‍, അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയത്. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടാന്‍ 2016 വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലായെന്നാണ് ആരാധകര്‍ പറയുന്നത്.
കട്ടപ്പ ബാഹുബലിക്ക് വിശ്വസ്തനാണ്, ഒപ്പം ശിവകാമി ദേവിക്ക് വിശ്വസ്തനാണ് എന്നാല്‍ അതില്‍ എല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ വളരെ കടപ്പെട്ടവനാണ്, അതാണ് ഈ പിന്നില്‍ നിന്നുള്ള കുത്തലിന്റെ രഹസ്യം രാജമൗലി പറയുന്നു. എന്നാല്‍ അവിടെ കൂടിയവരാരും അതിന് ഉത്തരം പറഞ്ഞില്ല.
രണ്ടു ഭാഗമായി ചിത്രീകരിച്ച സിനിമയില്‍ മഹിഷ്മതിയുടെ ഭരണാധികാരിയായി ബാഹുബലിയെ തിരഞ്ഞെടുക്കുന്നതോടെ ആദ്യഭാഗം അവസാനിപ്പിക്കാനാണ് രാജമൗലി ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത്തരമൊരു ക്ലൈമാക്‌സ് സിനിമയുടെ വേഗതയെ ബാധിക്കും എന്ന് പിന്നീട് അദ്ദേഹത്തിന് തോന്നി.
സിനിമയുടെ അവസാനം ഒരു കാവ്യാത്മകമായ സസ്പന്‍സ് ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം സിനിമയുടെ ക്ലൈമാക്‌സില്‍ കൊണ്ടുവന്നത്. രണ്ടാം ഭാഗത്തിനായി ഇനിയും സമയം ആവശ്യമാണെന്നും ചിത്രീകരണത്തിനൊപ്പം പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളും തീര്‍ക്കണമെന്നും രാജമൗലി പറയുന്നു. രണ്ടാം ഭാഗത്തിന് ശേഷം ഇനി ബാഹുബലി സിനിമയ്ക്ക് തുടര്‍ഭാഗം ഉണ്ടാകില്ല.
എന്നാല്‍ ബാഹുബലി ടെലിവിഷന്‍ സീരിയലായി തുടര്‍നിര്‍മിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശമുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി? എന്ന ചോദ്യത്തിനുള്ള ഉത്തരം പറയുന്ന വീഡിയോ കാണാം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha