ശ്രീനിവാസന്റെ ഭാവി പ്രവചിച്ചയാളെ തെരയുന്നു

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ കാലത്ത് തന്റെ ഭാവി പ്രവചിച്ച കൈനോട്ടക്കാരനെ ശ്രീനിവാസന്‍ അന്വേഷിക്കുന്നു. കുമാരന്‍മാഷ് എന്നൊരു സുഹൃത്ത് ശ്രീനിവാസനുണ്ടായിരുന്നു. ചെറുപ്പത്തിലേ അധ്യാപകനായിരുന്നു കുമാരന്‍. അദ്ദേഹമാണ് ശ്രീനിവാസനെ കൈനോട്ടക്കാരന്റെ അടുത്ത് കൊണ്ടു പോയത്. കൂത്തുപറമ്പ് ബസ്റ്റാന്‍ഡിന് അടുത്താണ് കൈനോട്ടക്കാരന്‍ ഇരുന്നത്. കൈനോട്ടത്തില്‍ ശ്രീനിവാസന് വലിയ വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് കൈനോട്ടക്കാരന്റെ അടുത്ത് ശ്രീനിവാസന്‍ പോയിരുന്നില്ല.
കൈ നോക്കിയിട്ട് അയാള്‍ ശ്രീനിവാസനോട് പറഞ്ഞു;സിനിമ പോലുള്ള മാധ്യമത്തില്‍ പ്രവര്‍ത്തിക്കും ഭാവിയില്‍. ശ്രീനിവാസന്‍ അന്ന് മൊട്ടയടിച്ച് കോലംകെട്ടിരുന്ന കാലമായിരുന്നു. അതിനാല്‍ കൈനോട്ടക്കാരന്‍ കള്ളനാണെന്ന് വ്യക്തമായി. എന്നാല്‍ രാജ്യത്തെ ഉന്നതന്റെ കയ്യില്‍ നിന്ന് പുരസ്‌ക്കാരം വാങ്ങാനുള്ള ഭാഗ്യമുണ്ടെന്നും അയാള്‍ പറഞ്ഞു. പിന്നീട് പലതും പറഞ്ഞില്ലെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല. അന്നൊക്കെ സിനിമ കാണുകയല്ലാതെ അതിലെത്തുമെന്നോ, അതിനുള്ള കഴിവുണ്ടെന്നോ ശ്രീനിവാസന് വിശ്വസം ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ശ്രീനിവാസന്‍ സിനിമയിലെത്തി. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയ്ക്ക് ദേശീയപുരസ്‌ക്കാരം ലഭിച്ചു. ആ കാലത്ത് കൂത്തുപറമ്പിലൂടെ പോയപ്പോള്‍ കൈനോട്ടക്കാരനെ ഓര്‍ത്തു. അയാള്‍ ഇരുന്നിരുന്ന സ്ഥലം ശൂന്യമായി കിടക്കുകയായിരുന്നു. അയാളെ ഇന്നും കണ്ടെത്താനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























