മോഹന്‍ലാലിന്റെ റൂമിലെ ലൈറ്റ് അണയുന്നില്ല;പ്രേതമാണോ

മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ് നാഗര്‍കോവിലില്‍ നടക്കുന്ന സമയം. പ്രേത കഥയാണ്. പത്മനാഭപുരം കൊട്ടാരത്തിലാണ് ഷൂട്ടിംഗ്. മോഹന്‍ലാലും ക്യാമറാമാന്‍ വേണുവും ഒരേ ഹോട്ടലില്‍ താമസിക്കുന്നു. ഇരുവരും ഷൂട്ട് കഴിഞ്ഞാല്‍ നേരെ റൂമില്‍ വരും, കഥകള്‍ പറഞ്ഞിരിക്കും. ഒരു ദിവസം രാത്രി വേണു ഉറങ്ങി കിടക്കുമ്പോള്‍ ആരോ വാതിലില്‍ വന്ന് തട്ടി. നോക്കുമ്പോള്‍ മോഹന്‍ലാല്‍. ലാലിന്റെ മുറിയിലെ ലൈറ്റ് അണയുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ സ്വിച്ച് എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞു.
പ്രേത സിനിമ ചെയ്യുന്നത് കൊണ്ട് ഇനി അങ്ങനെ എന്തെങ്കിലും ശല്യമാണോ എന്ന് ഇരുവര്‍ക്കും സംശയം. ഒടുവില്‍ രണ്ട് പേരും മുറിയാകെ തപ്പി. ലൈറ്റിന്റെ സ്വിച്ച് കാണുന്നില്ല. രാത്രി വൈകിയതിനാല്‍ ജീവനക്കാരെ വിളിച്ചുണര്‍ത്താന്‍ മോഹന്‍ലാല്‍ തയ്യാറായില്ല. അങ്ങനെ റൂമിലെ സോഫകളും കസേരകളും മറ്റും വലിച്ച് നീക്കി. എന്നിട്ടും സ്വിച്ച് കണ്ടെത്താനായില്ല. ലൈറ്റ് ഓഫാക്കാതെ ലാലിന് ഉറക്കാനും പറ്റില്ല. ഒടുവില്‍ കട്ടില്‍ വലിച്ച് മാറ്റിയപ്പോള്‍ സൈഡിലെ ചുമരില്‍ സ്വിച്ച് കണ്ടു. അതോടെയാണ് മോഹന്‍ലാലിന് സമാധാനമായത്.
ഒരു ചെറിയ കാര്യമാണെങ്കിലും അത് പരിഹരിച്ച ശേഷം മറ്റതിലേക്ക് കടക്കുന്ന സ്വഭാവമാണ് മോഹന്‍ലാലിന്റേതെന്ന് ഇതിലൂടെ തനിക്ക് വ്യക്തമായതായി ക്യാമറാമാന്‍ വേണു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























