രഞ്ജിനിയോ, അവളു ശരിയല്ല… സത്യത്തില്‍ കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്

സത്യത്തില്‍ കേരളത്തില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടാണ്. ഉറക്കെ സംസാരിക്കാന്‍ പോലും പാടു പെടുന്നു. മനസില്‍ നിറഞ്ഞതു പറയുംമുമ്പ് നാം ചുറ്റുമുള്ളവരെ ഓരോരുത്തരെയായി അളന്നു മുറിച്ചു നോക്കും. കഴിഞ്ഞ ദിവസം എന്റെ രണ്ടര വയസുകാരന്‍ കുഞ്ഞിനെയും കൊണ്ട് മുമ്പ് ജോലി ചെയ്ത സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. പഠിപ്പിച്ചിരുന്ന കാലത്ത് എന്റെ ഉച്ചത്തിലുള്ള സംസാരവും കൂസലില്ലായ്മയും സാമാന്യം നന്നായി പരദൂഷണം ചെയ്യപ്പെട്ട സ്‌കൂള്‍. ഇന്നലെ എത്തുമ്പോള്‍ എല്ലാവരുംതന്നെ പൊയ്ക്കഴിഞ്ഞിരുന്നു. പുറത്ത് ഒരു മേശയ്ക്കിരുവശവുമായി കുറച്ച് ആണ്‍നോട്ടങ്ങളും വായകളും എന്നെക്കണ്ട് അടക്കം പറഞ്ഞു ചിരിച്ചു. ആണ്‍ സദസുകളുടെ മാത്രം ഭാഷയില്‍ ഗവേഷണം നടത്തിയിട്ടുള്ളതുകൊണ്ടു പറഞ്ഞതാവാന്‍ സാധ്യതയുള്ള വകകള്‍ ഞാനൂഹിച്ചു.
സംസാരമധ്യേ രഞ്ജിനി ഹരിദാസ് എന്ന സ്ത്രീ മലയാളഭാഷയോട് ചെയ്ത ചതി ചര്‍ച്ചാ വിഷയമായി. അവള്‍ ചാനലില്‍ അങ്ങനത്തെ പെര്‍ഫോമന്‍സ് നടത്തുന്നതുകൊണ്ട് പിന്നെ വന്ന കുട്ടികളും അങ്ങനെ ചെയ്‌തെന്ന് ഒരാള്‍. രണ്ട് ഇംഗഌഷ് വാക്ക് ഒഴിവാക്കാനാവാതെ കരഞ്ഞ അദ്ദേഹത്തിന്റെ മലയാളഭാഷയോടുള്ള സ്‌നേഹംകണ്ട് കണ്ണുനിറഞ്ഞ്, ഹൃദയം മുറിഞ്ഞ ഒരാള്‍ കപടസദാചാരിയായ മറ്റൊരു താടിക്കാരന്‍ ചര്‍ച്ച ഏറ്റെടുത്തു. \'രഞ്ജിനിയോ, അവളു ശരിയല്ല\'. താടിക്കാരന്‍ മൂന്നു വായകള്‍ കാര്‍ക്കിച്ചുതുപ്പി. അയാളുടെ സ്വതേ കറുത്ത മുഖം വെറുപ്പുകൊണ്ട് വലിഞ്ഞുമുറുകി.
\'എയര്‍പോര്‍ട്ടില്‍ ചെയ്തതു തന്നെ തെറ്റല്ലോ?\' തെറ്റായുച്ചരിച്ച ഒരു \'എയര്‍പോര്‍ട്ട്\' രഞ്ജിനി മലയാളഭാഷയ്ക്കു ചെയ്ത ദ്രോഹാരോപണത്തിനു മുന്നില്‍ചാടി. വിശദീകരണം ആവശ്യപ്പെട്ട എന്നെ അയാള്‍ കൊല്ലുമെന്ന് തോന്നി. അവള്‍ \'ക്യൂ\' തെറ്റിച്ചു, നിയമം തെറ്റിച്ചു. ശ്രേഷ്ഠഭാഷാ മലയാളത്തില്‍ \'വരി\' എന്നൊരു പദമില്ലേ? അതോ വരിയെല്ലാം ഉടഞ്ഞു പോയോ..! വന്ന ചിരിയെ അടക്കിനിന്ന ഞാന്‍ രഞ്ജിനി ഹരിദാസ് വിമാനത്താവളത്തില്‍നിന്ന് കേട്ട \'തേവിടിശി\' എന്ന പദത്തെക്കുറിച്ചു സൂചിപ്പിച്ചു. കലാപ നവാഗതന്റെ താടിമുഖത്ത് പുച്ഛത്തോടു പുച്ഛം. \'അത് അവളു പറഞ്ഞതല്ലേ?\'
ഒരിക്കല്‍ സഹധ്യാപകന്റെ ബൈക്കിനു പിന്നില്‍ കയറിയതിന് കുരിശാണിയില്‍ തൂക്കി ഗാഗുല്‍ത്താവരെ നടത്തി നാണമില്ലാതെ കുരിശില്‍ തറയ്ക്കാന്‍ നോക്കി ചമ്മിപ്പോയ പകല്‍ മാന്യദേഹങ്ങളെ ഒരിക്കല്‍കൂടി ഞാന്‍ കണ്ടു. അങ്ങനെയല്ല, ചിലതൊന്നും പറയരുത്. നവാഗത കലാപ പ്രതിഭയുടെ പുരുഷത്വം \'പട്ടികുരച്ചു\'.
ഈ കാലഘട്ടത്തില്‍ ഏറ്റവും സ്വാധീനിക്കുന്നത് മീഡിയയാണ്. I think everyone in influenced by media and films. പക്ഷെ പണ്ടുതൊട്ടേ ഇന്ത്യന്‍ film Hcp patriarchal let up ആണ് ഫോളോ ചെയ്യുന്നത്. വളരെ കുറവ് ആളുകളേ സ്ത്രീയെ സ്‌ട്രോംഗായി കാണിക്കുന്ന പാരലല്‍ സിനിമകള്‍ ചെയ്യുന്നുള്ളു. യൂ നോ, ഡെഫിനിറ്റ്‌ലി അതിന്റെയൊരു ഇന്‍ഫ്‌ളുവന്‍സും ഉണ്ടാവും. ഒരു സിനിമയില്‍ മമ്മൂട്ടീന്റെ ഒരു ഡയലോഗൊണ്ട് - \'നീ വെറുമൊരു പെണ്ണാണ്\'. അങ്ങനെ വളരെ വീക്കെന്‍ ചെയ്തു പറയുന്ന ഡയലോഗ് സിനിമയില്‍ കാണാന്‍ നല്ല രസാണ്. പക്ഷെ, ഇതു ചെലപ്പോ ഉള്‍ക്കൊള്ളുന്ന കൊറെ ആള്‍ക്കാരും ഉണ്ടാവും. പക്ഷെ, I still feel സിനിമയ്ക്കു സിനിമേടേതായ ഒരു സ്വാതന്ത്ര്യമുണ്ട്. Influence നു പോസിറ്റീവുമുണ്ട്, നെഗറ്റീവുമുണ്ട്. ഈ സൊസൈറ്റിയില്‍ ഒരു സിസ്റ്റം ക്രിയേറ്റ് ചെയ്യണം. നമുക്ക് മനസിലാവണം, ഓ അത് നല്ലതാണ്. ഇത് മോശമാണ് എന്ന്. സീ, ഈ ലൈഫില് നല്ലത്, ചീത്ത എന്നതു നമ്മള് തന്നെയുണ്ടാക്കി വച്ചിരിക്കണ വേര്‍തിരിവാണ്. എന്നാല്‍തന്നെ മറ്റുള്ളവരെ ഹാം ചെയ്യുന്നത് ചീത്ത, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ചീത്ത എന്നൊരു കോമണ്‍ ബോധമുണ്ട്.
വസ്ത്രധാരണം പോലും ഇത്തരത്തില്‍ വിലയിരുത്തപ്പെടുന്നു. അതിപ്പോ, സാരിയുടുക്കണോ ജീന്‍സിടണോ എന്നതൊക്കെ പേഴ്‌സണല്‍ ചോയ്‌സിലേക്കുള്ള കടന്നുകയറ്റമാണ്. സ്വന്തം ജീവിതം നന്നാക്കുക, മറ്റുള്ളവരെ മോശം പറയാതിരിക്കുക, മറ്റുള്ളവര്‍ തെറ്റ് ചെയ്യാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യമുണ്ടാവുക. ഇതൊക്കെയുണ്ടെങ്കില്‍ തന്നെ ഇതൊക്കെ കുറേ മാറും. But I strongly feel ഈ സ്ത്രീ, woman empowerment എന്നു പറയണതു നമ്മുടെ വീട്ടില്, സ്‌കൂളില് ചെറിയ പ്രായത്തില്‍ തന്നെ തൊടങ്ങണം. പിന്നീട്, അവര്‍ക്കു ലഭിച്ച തിരിച്ചറിവില്‍നിന്ന് സ്വന്തം വഴി തെരഞ്ഞെടുത്തോളും. യൂ നോ, ഒരാണെന്നെ ഇങ്ങോട്ടു വല്ലോം പറഞ്ഞാല്‍, എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നാല്‍, എനിക്കെങ്ങനെ പ്രതികരിക്കാം. അതിപ്പോ, stupidly പ്രതികരിക്കാം. അങ്ങനെ ചെയ്യരുത്, എനിക്കു ലഭ്യമായ നിയമങ്ങളെന്താണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha