ദുല്‍ഖര്‍ മമ്മൂട്ടിയോട് ചോദിച്ചു; പ്രതാപ് പോത്തനെങ്ങനെ?

പ്രതാപ് പോത്തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദുല്‍ഖര്‍ മമ്മൂട്ടിയോട് ചോദിച്ചു, പ്രതാപ് പോത്തന്‍ ആളെങ്ങനെയാണ്. വല്ലപ്പോഴുമൊക്കെ ചീത്തവിളിക്കുമെന്നതൊഴിച്ചാല്‍ നല്ല സ്വഭാവക്കാരനാണെന്ന്. അതറിഞ്ഞ് പ്രതാപ് പോത്തന്‍ ആശ്വാസത്തിന്റെ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. ദുല്‍ക്കറെ നായകനാക്കാന്‍ തീരുമാനിച്ചത് പക്ഷേ മമ്മൂട്ടിയുമായുള്ള ഗാഢബന്ധത്തിന്റെ പേരിലല്ലെന്ന് പ്രതാപ് വ്യക്തമാക്കി. ഉസ്താദ് ഹോട്ടലിലേയും മണിരത്‌നത്തിന്റെ ഒ.കെ. കണ്‍മണിയിലേയും പ്രകടനമാണ് ദുല്‍ക്കറില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമായത്.
ദുല്‍ക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പ്രതാപ് വിവരിച്ചു. \'മലയാളത്തിലെ മിക്ക നടീനടന്മാരും അയയ്ക്കുന്ന മെസ്സേജുകള്‍ക്ക് മറുപടി തരുന്ന പ്രകൃതക്കാരല്ല. അഞ്ജലിയുടെ ബാംഗ്ലൂര്‍ ഡേയ്‌സിലെ നടനെന്ന നിലയിലാണ് ദുല്‍ക്കറിന് ഒരു മെസ്സേജ് അയച്ചത്. ദുല്‍ക്കര്‍ ഒരു കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് അറിയിച്ചു. ആ കൂടിക്കാഴ്ച ഹൃദ്യമായിരുന്നു. സംസ്‌ക്കാരസമ്പന്നനും ക്ഷമാശീലനായ ചെറുപ്പക്കാരന്‍. ഒരു കന്നിസംവിധായകനെപ്പോലെ കഥയുടെ രൂപരേഖ പറഞ്ഞുകേള്‍പ്പിച്ചു. ക്ഷമാപൂര്‍വ്വം അയാളത് കേട്ടിരുന്നു. ദുല്‍ക്കറിനെക്കുറിച്ച് അഞ്ജലി ചില സൂചനകള്‍ നല്‍കിയിരുന്നു. കഥ കേള്‍ക്കുകമാത്രമല്ല, തനിക്കത് പൂര്‍ണ്ണബോദ്ധ്യം വരുംവരെ സംശയങ്ങള്‍ ചോദിക്കുന്ന സ്വഭാവം ദുല്‍ക്കറിനുണ്ടെന്ന്.
കഥ പറയുന്ന ആവേശത്തില്‍ അയാള്‍ ലയിച്ചിരുന്നു. ഒന്നോ രണ്ടോ ചോദ്യങ്ങള്‍. ദുല്‍ക്കറിന് കഥ ഇഷ്ടമായി. തങ്ങളുടെ ചിന്തകള്‍ക്ക് സമാനതകളുണ്ടെന്ന് പ്രതാപിന് തോന്നി. സമ്പന്നതയില്‍ ജനിച്ചുവളര്‍ന്നവരെന്ന നിലയില്‍ കാഴ്ചപ്പാടുകള്‍ക്കും സമാനതകളുള്ളതായി തോന്നി. ഏറ്റവും മികച്ച സ്‌ക്കൂളുകളിലും കോളേജുകളിലുമായി വിദ്യാഭ്യാസം നേടിയവരായിരുന്നു ഇരുവരും. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് ഒരു ഫംഗ്ഷനില്‍ മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം അത് വെളിപ്പെടുത്തി. \'നിങ്ങളുടെ ചിത്രത്തില്‍ അവന്‍ അഭിനയിക്കുന്ന കാര്യം എന്നോട് പറഞ്ഞു നിങ്ങള്‍ ആളെങ്ങനെയാണെന്ന് എന്നോടന്വേഷിക്കുകയും ചെയ്തു.\'
\'എന്നിട്ടെന്നെക്കുറിച്ചെന്തു പറഞ്ഞു.\' അതറിയാന്‍ തിടുക്കമായി. \'വല്ലപ്പോഴുമൊക്കെ ചീത്തവിളിക്കുമെന്നതൊഴിച്ചാല്‍ നല്ല സ്വഭാവക്കാരനാണെന്ന്.\'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























