മോഹന്‍ലാല് വിനീതിനോട് നന്ദി പറഞ്ഞു

കമലദളം മോഹന്‍ലാലിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച ചിത്രം. ആ സിനിമയ്ക്കുവേണ്ടി ലാല്‍ നട്ടുവര്‍ പരമശിവത്തിന്റെ കീഴില്‍ ക്ലാസിക് ഡാന്‍സ് അഭ്യസിച്ചിരുന്നു. എപ്പോള്‍ ഡാന്‍സ് ചെയ്യാന്‍ പോകുമ്പോഴും അദ്ദേഹം വിനീതിനെയും ഒപ്പം കൂട്ടും. ഒരനുജനെപ്പോലെ. അദ്ദേഹത്തിന് ഒന്നും പറഞ്ഞു കൊടുക്കാനുണ്ടായിരുന്നില്ല. കോറിയോഗ്രാഫര്‍ പറയുന്നത് അതേപടി ചെയ്യാന്‍ ലാലിന് കഴിഞ്ഞിരുന്നു.
\'ആനന്ദനടനം ആടിനാല്‍...\' എന്നു തുടങ്ങുന്ന ഗാനരംഗം ചിത്രീകരിച്ചപ്പോഴും വിനീതുണ്ടായിരുന്നു. ആദ്യം കലാമണ്ഡലത്തിലും പിന്നീട് മദ്രാസിലെ ഒരു സ്റ്റുഡിയോ ഫ്‌ളോറില്‍ വച്ചും. അതിലെ കഥക്കിന്റെ മൂവ്‌മെന്റ്‌സുകള്‍ ലാല്‍ ആടി അവസാനിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചു. അത്ര ഗ്രേയ്‌സുണ്ടായിരുന്നു അതിന്.
കമലദളത്തിലെ ക്ലൈമാക്‌സ് ഗാനരംഗം ഓര്‍ക്കുന്നില്ലേ, \'സുമുഹുര്‍ത്തമായി സ്വസ്തി.\' അതും \'പ്രേമോദാരനായി അണയൂ നാഥാ...\' എന്നുതുടങ്ങുന്ന ഗാനരംഗവും രാത്രിയും പകലുമായിട്ടാണ് ചിത്രീകരിച്ചത്. രാത്രി കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലും പകല്‍ ഭാരതപ്പുഴയുടെ തീരത്തും. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞിട്ടും പോകാനുള്ള വണ്ടിയെത്തിയില്ല. ആ സമയം പ്രൊഡക്ഷന്‍ വാന്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. കാറിനുവേണ്ടി കാത്തുനില്‍ക്കാതെ ലാല്‍ വിനീതിനെയും കൊണ്ട് പ്രൊഡക്ഷന്‍ വാനിലേക്ക് കയറി. അതിലറിയാമല്ലോ സീറ്റുകളൊന്നും ഉണ്ടാവില്ല. പ്രൊഡക്ഷന്‍ പാത്രങ്ങളൊക്കെ നിരത്തിവച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഓരത്തിരുന്നായിരുന്നു ഞങ്ങളുടെ യാത്ര, ടി.ബിവരെ.
സര്‍ഗ്ഗം വലിയ വിജയമായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കമലദളവും തിയേറ്ററുകളില്‍ എത്തിയത്. ഒരു ദിവസം രാവിലെ ഏഴ് മണിക്ക് അമ്മ തട്ടിവിളിക്കുന്നത് കേട്ടാണ് വിനീത് ഉണര്‍ന്നത്. ലാന്‍ഡ് ലൈനില്‍ ലാലുണ്ടെന്ന് അമ്മ പറഞ്ഞു. വിനീത് ഓടിച്ചെന്ന് ഫോണെടുത്തു.\'മോനേ, നമ്മുടെ പടം വലിയ ഹിറ്റാണ്. നിന്റെ സഹായങ്ങള്‍ക്ക് നന്ദി.\'
സിനിമയിലുള്ള ആരോടും ഇത്രയും കരുതലും സ്‌നേഹവും കാട്ടുന്ന നടന്‍ ലാലിനോളം വേറെ ആരുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























