ഡാന്‍സിനിടെ പൃഥ്വിരാജ് വീണു

പാവാടയിലെ ഗാനചിത്രീകരണത്തിനിടെ കാല്‍വഴുതി വീണ് പൃഥ്വിരാജിന് പരിക്ക്. പരിക്ക് അത്ര സാരമില്ലാത്തതിനാല്‍ ഷൂട്ടിംഗ് മുടക്കാന്‍ താരം തയ്യാറായില്ല. നെടുമുടിവേണു, മണിയന്‍പിള്ള രാജു, അനൂപ്‌മേനോന്‍ എന്നിവരാണ് രാജുവിനൊപ്പം ഉണ്ടായിരുന്നത്. ചെരുപ്പില്ലാതെ ഡാന്‍സ് ചെയ്യാമെന്ന് രാജു പറഞ്ഞതാണ് എന്നാല്‍ കണ്‍ഡിന്യൂവിറ്റി പ്രശ്‌നം ഉള്ളതിനാല്‍ ചെരുപ്പ് ഇടേണ്ടി വന്നു. ഷോട്ടില്‍ ഉപയോഗിക്കാന്‍ ചെരുപ്പില്‍ ചെളി തേച്ച് പിടിപ്പിച്ചിരുന്നു. വേഗമുള്ള ചുവടുകള്‍ക്കിടയില്‍ കാല്‍ സ്ലിപ്പായി താരം താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ താരം തന്നെ ചാടി എഴുനേറ്റു. കോറിയോഗ്രാഫര്‍ ബൃന്ദയും ക്യാമറാമാന്‍ പ്രദീപ് നായരും ഉടന്‍ ഓടിയെത്തി. പിന്നീട് ഷോട്ടില്‍ കാലില്ലാതെയാണ് ഷൂട്ട് ചെയ്തത്.
ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മണിയന്‍ പിള്ള രാജുവുമായി അടുക്കുന്നത്. അന്ന് അദ്ദേഹത്തിനോട് ഈ കഥ പറഞ്ഞു. പിന്നീട് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. തല്‍ക്കാലും ഇല്ലെന്ന് ബിപിന്‍ പറഞ്ഞു. മാര്‍ത്താണ്ഡനെ വെച്ച് മണിയന്‍പിള്ള ഒരു പ്രോജക്ട് തുടങ്ങിയപ്പോള്‍ ബിപിനോട് പാവാടയുടെ കഥ ചോദിച്ചു. ചങ്ങനാശേരി എസ്.ബി കോളജില്‍ മാര്‍ത്താണ്ഡനുമൊത്ത് പഠിച്ചതാണ് ബിപിന്‍. അങ്ങനെ പാവാട എന്ന സിനിമ ഉണ്ടായി.
പൃഥ്വിരാജിനെ ഫുള്‍സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫണ്‍ മൂവിയായിരിക്കുമെന്ന് രാജു പറഞ്ഞു. രാജു കമ്മിറ്റ് ചെയ്ത പല പ്രോജക്ടുകള്‍ കാരണം ചിത്രം തുടങ്ങാന്‍ വൈകി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























