ലെഗിന്‍സ് മോശമാണെങ്കില്‍ സാരിയും പ്രശ്‌നമാ-ആര്യ

ലെഗിന്‍സിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് മോഡലും അവതാരകയും നടിയുമായ ആര്യ. ലെഗിന്‍സ് മോശമാണെങ്കില്‍ സാരിയും മോശമാണ്. സാരി ശരിയായി ഉടുത്തില്ലെങ്കില്‍ ശരീരഭാഗങ്ങള്‍ കാണാനാകും. യാത്രകളിലും മറ്റും സാരിത്തുമ്പും മറ്റും മാറിപ്പോകുന്നതും പ്രശ്‌നമാകാറുണ്ട്. ലെഗിന്‍സ് ഇടുമ്പോള്‍ കാല് മുഴുവന്‍ മൂടിക്കിടക്കും. അത് കാണുമ്പോള്‍ എന്ത് വികാരമാണ് തോന്നുന്നതെന്ന് തനിക്ക് മനസിലാകുന്നെല്ലും ആര്യ പറഞ്ഞു.
ലെഗിന്‍സിന്റെ മെറ്റീരിയല്‍സില്‍ വ്യത്യാസം വരാം. തടിച്ചവര്‍ ലെഗിന്‍സ് ഇട്ടാല്‍ അരോചകമായി തോന്നാം. പക്ഷെ, അശ്ലീലമാണെന്ന് പറയാനൊക്കില്ല. സ്ത്രീയായാലും പുരുഷനായാലും അവരവര്‍ക്ക് ചേരുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്തണം. പിന്നെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിനെ വിമര്‍ശിക്കുന്നത് വിഡിത്തമാണ്. ലെഗിന്‍സിനെ വിമര്‍ശിക്കുന്നവര്‍ ഒരു കാര്യം വ്യക്തമാക്കണം. സ്വന്തം കുടുംബത്തിലെ ആരെങ്കിലും ലെഗിന്‍സ് ഇട്ട് പുറത്ത് പോകുമ്പോള്‍ മേല്‍ പറഞ്ഞ പോലുള്ള മോശം വികാരങ്ങള്‍ ഉണ്ടാകുമോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha