ലാലേട്ടനോടൊപ്പമില്ല… മോഹന്‍ലാല്‍ ചിത്രത്തില്‍ മലരില്ല
മോഹന്‍ലാല്‍ നായകനാകുന്ന പട്ടാള ചിത്രത്തില്‍ നായികവേഷത്തില്‍ സായി പല്ലവിയെത്തുന്നുവെന്ന വാര്‍ത്ത തള്ളി സംവിധായകന് തന്നെ രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്നും എങ്ങനെയാണ് ഇത്തരമൊരു പ്രചരണമുണ്ടായതെന്ന് അറിയില്ലെന്നും മേജര്‍ രവി പ്രതികരിച്ചു. സിനിമയിലെ താരങ്ങളെ തീരുമാനിച്ചുകഴിയുമ്പോള്‍ പരസ്യമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1971ലെ ഇന്ത്യപാക് യുദ്ധം പ്രമേയമാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം എക്കാലത്തെയും മികച്ച ഒന്നായിരിക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha