ആഷിഖും റിമയും യൂറോപ്പിലേക്ക്
റാണി പത്മിനി വിജയിച്ചതോടെ ആഷിഖും റിമയും യൂറോപ്പിലേക്ക്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷവും ഇതിന് പിന്നിലുണ്ട്. യാത്രകളിലാണ് പല കാര്യങ്ങളും ലഭിക്കുന്നതെന്ന് താര ദമ്പതികള്‍ പറയുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍, 22 എഫ്.കെ എന്നീവയുടെ കഥകള്‍ കിട്ടിയത് പോലും യാത്രയില്‍ നിന്നാണ്. റിമയാണ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്. അതിന് മുമ്പ് ഇരുവരും നന്നായി ജോലി ചെയ്യും. തന്റെ ജീവിതത്തില്‍ ആഷിഖ് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് റിമ പറയുന്നു.
22 എഫ്.കെ സിനിമയ്ക്കു ശേഷം ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന ടാഗ് ലൈന്‍ തനിക്കൊപ്പം പലരും ചേര്ത്തുവെച്ചെത് ഇഷ്ടമായെന്ന് റിമ പറഞ്ഞു. പക്ഷെ, ഇന്ന് ആത്മവിശ്വാസത്തിന്റെ പേരില്‍ അറിയപ്പെടാണ് തനിക്ക് താല്പര്യമെന്നും റിമ പറഞ്ഞു. വിവാഹം കഴിഞ്ഞതോടെയാണ് കോംപ്രമൈസ് ചെയ്യാതെ അഭിനയിക്കാന്‍ തുടങ്ങിയത്. പണ്ട് ആവശ്യമില്ലാതെ പല കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് ചിറകൊടിഞ്ഞ കിനാവുകളില്‍ നല്ല കഥാപാത്രമാണ് ചെയ്തത്.
മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് റിമ പറഞ്ഞു. ഓരോ നിമിഷവും മഞ്ജുവാര്യര്‍ അതിശയമാണെന്ന് റിമ പറഞ്ഞു. ഇനിയും അവര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha