കാവ്യാമാധവന്റെ പേരില്‍ സിനിമാ ഷൂട്ടിംങ് സൈറ്റില്‍ തര്‍ക്കം
എല്ലാം തെരഞ്ഞെടുപ്പ് ചൂട്. സിനിമാര്ക്കിടയിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടാണ്. ഷൂട്ടിങ്ങ് സെറ്റിലും എന്തിന് പറയുന്നു ക്യാമറയ്ക്ക് മുന്നില്‍പ്പോലും വിഷയം തെരഞ്ഞെടുപ്പും ബീഫും. അപ്പോഴാണ് കാവ്യാമാധ്യവന് തെരഞ്ഞെടുപ്പിന് മുന്നേ വോട്ട് ചെയ്തെന്ന് ആരോ പറഞ്ഞത്. എന്നാല്‍ വോട്ടെടുപ്പ് ദിവസമാകാതെ ഏങ്ങനെ വോട്ട് ചെയ്യുമെന്നായി ചിലര്‍. പോസ്റ്റല്‍ വോട്ടായിരിക്കുമെന്ന് മറ്റൊരു വിഭാഗം. കാവ്യയ്ക്ക് പോസ്റ്റല്‍ വോട്ടുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് മറ്റൊരു കൂട്ടരും എത്തിയതോടെ സംഭവം തര്‍ക്കത്തിലേക്കും ചൂടേറിയെ തെരഞ്ഞെടുപ്പ് ചര്ച്ചയിലേക്കുമെത്തി.
എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ട് ചെയ്തുവെന്ന് ക്യാവ്യാമാധവനും സമ്മതിച്ചു. കാവ്യയുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിക്കല്ല. പോസ്റ്റല്‍ വോട്ടുമല്ല. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഫിലിം ഉല്‍സവിന് മുന്നോടിയായി നടന്ന പ്രീമിയര്‍ വോട്ടിങ്ങിലാണ് കാവ്യ വോട്ടു രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടനും. നടിക്കും ,ചിത്രത്തിനുമെല്ലാം വോട്ടുരേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha