ഇനി അല്പം കച്ചവടം... ചന്ദ്രാ ലക്ഷ്മണ് ബി സിനസ് രംഗത്തേക്ക്
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരു കാലത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു ചന്ദ്രാ ലക്ഷ്മണ് ബി സിനസ് രംഗത്തേക്കു തിരിഞ്ഞിരിക്കുന്നു. ആങ്ക്ലറ്റ്സ് ബൈ ചന്ദ് എന്ന വെബ് പേജുണ്ടാക്കി മനോഹരമായ പാദസരങ്ങള്‍ ഡിസൈന്‍ ചെയ്തു നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിക്കുകയാണി പ്പോള്‍ താരം. നേരത്തെ ഉണ്ടായിരുന്ന ഹോബി ഇപ്പോള്‍ ബിസിനസ് രൂപത്തിലേക്ക് മാറ്റിയതാ ണെന്ന് ചന്ദ്രാ ലക്ഷ്മണ് പറയുന്നു. ഫേസ്ബുക്ക് വഴി പാദസരം ആവശ്യപ്പെട്ട് വരുന്നവര്‍ ഒട്ടേറെയു ണ്ട്.
ഞാന്‍ ഉണ്ടാക്കിയ പാദസരത്തിന്റെ ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ആ ഫോട്ടോ കണ്ടാണ് പലരും പാദസരം ആവശ്യപ്പെട്ട് വരുന്നതെന്നും ചന്ദ്ര ലക്ഷ്മണ് പറയുന്നു. 2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് വൈലന്‍സ് എന്ന ചിത്ര ത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് ചന്ദ്രാ ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശേഷം കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, പായും പുലി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചന്ദ്രാ ലക്ഷ്മണ് അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ തമിഴില്‍ ചില സീരിയലുകളിലും അഭിനയിച്ചു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha