Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ആ ആനക്കൊമ്പ് കിട്ടിയേ പറ്റൂ… ജയറാമിന്റെ കൈയ്യിലുള്ള ആനക്കൊമ്പ് പിടികൂടാന്‍ കേന്ദ്ര വനം വകുപ്പ്

02 NOVEMBER 2015 09:21 AM IST
മലയാളി വാര്‍ത്ത.

സൂപ്പര്‍താരം മോഹന്‍ലാലിന് പുറമേ ജയറാമും ആനക്കൊമ്പു കേസില്‍ കുടുങ്ങുന്നു. ജയറാമിന്റെ പക്കല്‍ ആനകൊമ്പിന്റെ ശേഖരം ഉണ്ടെന്നും ഇതിന് മതിയായ അനുമതി ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് കേന്ദ്ര വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രവനം ഐ ജിയുടേതാണ് ഉത്തരവ്. ജയറാം എഴുതിയ \'ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പൊക്ക\' മെന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പുസ്തകത്തില്‍ പല ആനകളെകുറിച്ചും ജയറാം പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെ കുറിച്ചുള്ള വിവരമാണ് ജയറാമിനെ വെട്ടിലാക്കിയിരിക്കുന്നത്. ഈ ആനയെ തനിക്കറിയുമെന്നും അതിനെ കുട്ടന്‍കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോള്‍ കാണാനിടയായതും ആന തന്നെ തിരിച്ചറിഞ്ഞതും ജയറാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. രവീന്ദ്രന്‍ ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികള്‍ അതിന്റെ കൊമ്പുകള്‍ തനിക്കു കൈമാറിയെന്നും അതിനു വേണ്ട വനംവകുപ്പ് രേഖകള്‍ ഉണ്ടാക്കിയെടുത്തു എന്നുള്ള പുസ്തകത്തിലെ പരാമര്‍ശമാണ് ജയറാമിനെതിരേയുള്ള അന്വേഷണത്തിനു കാരണം.
ആന ചെരിഞ്ഞതിനുശേഷം കൊമ്പുകള്‍ ഉടമകള്‍ക്ക് ആവശ്യമില്ലെങ്കില്‍ വനംവകുപ്പിനെ തിരികെ ഏല്‍പിക്കേണ്ടതായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹറിറ്റേജ് അനിമല്‍ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി. വെങ്കിടാചലം കേന്ദ്രവനം വകുപ്പ് ഐ.ജിയെ സമീപിച്ചത്. ആനയെ പാരമ്പര്യമായി കൈവശം വെയ്ക്കാത്ത നടന്‍ ജയറാമിനു കൊമ്പുകള്‍ നല്‍കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധിത ആയുധമായ തോട്ടിയും പിടിച്ചുകൊണ്ട് ആനയുടെ ഒപ്പം ജയറാം നില്‍ക്കുന്ന ഫോട്ടോയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ വച്ചാണ് ജയറാം ആനകമ്പത്തെ കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്. നടന്‍ മമ്മൂട്ടിയായിരുന്നു ഈ പുസ്തകം പ്രകാശനം ചെയ്തത്. എം ടി. വാസുദേവന്‍നായര്‍ ആണ് ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം\' എന്ന പുസ്തകം ആണ് അവതാരിക എഴുതിയിരിക്കുന്നത്.
സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതോടെയാണ് ആനയുടമ എന്ന മോഹം ജയറാം സഫലമാക്കിയത്. ആദ്യം സ്വന്തമാക്കിയ ആനയ്ക്ക് മകന്റെ വിളിപ്പേരായ കണ്ണന്‍ എന്നു തന്നെയാണ് പേരിട്ടതും. മനസിനക്കരെ\' ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ച കണ്ണന്‍ രണ്ടു വര്‍ഷം മുമ്പ് ചെരിഞ്ഞു. ആനയുടെ കൊമ്പ് സര്‍ക്കാര്‍ അനുമതിയോടെ ജയറാം വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്. കണ്ണനുമായുള്ള കഥകളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇതില്‍ രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശമാണ് താരത്തെ ഇപ്പോള്‍ താരത്തെ വെട്ടിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 minute ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (17 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Malayali Vartha Recommends