ഇമ്രാഖാനെ മുന്‍ ഭാര്യ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരവും പ്രതിപക്ഷ നേതാവുമായ ഇമ്രാന്‍ ഖാനെ മുന്‍ ഭാര്യയായ രെഹാം ഖാന്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഇമ്രാന്‍ ഖാനെ രെഹാം ഖാന്‍ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇമ്രാന്‍ ഖാനും ബി.ബി.സി മുന്‍ അവതാരക കൂടിയായ രെഹാം ഖാനും വിവാഹമോചനം പ്രഖ്യാപിച്ചതിന് പുറകെയാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് വിഷപ്രയോഗമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനായ ആരിഫ് നിസാമിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ആരിഫ് അവകാശപ്പെടുന്നു. ന്യൂസ് 24 എന്ന പാകിസ്താന്‍ ചാനലിലൂടെയാണ് ആരിഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഇമ്രാനെ വിഷം കൊടുത്തു കൊല്ലാന്‍ രെഹാം ശ്രമിക്കുന്നതായി വ്യക്തമായ ഇന്റലിജന്‍സ്, അടുത്ത സുഹൃത്തുക്കള്‍ മുഖേന ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു.
ഇമ്രാന്‍രെഹാം ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്ന് സെപ്റ്റംബര്‍ ആദ്യം തന്നെ നിസാമി വെളിപ്പെടുത്തിയിരുന്നു. ഒക്‌ടോബര്‍ അവസാനത്തോടെ നിസാമിയുടെ വെളിപ്പെടുത്തല്‍ ശരിവച്ച് ഇമ്രാനും രെഹാമും വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. രെഹാം ഖാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഇമ്രാനുള്ള എതിര്‍പ്പാണ് വിവാഹമോചനത്തിന് കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് ഭാഗികമായി ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പത്ത് മാസത്തെ ഹ്രസ്വമായ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ഇമ്രാന്‍രെഹാം ദമ്പതികള്‍ വേര്‍പിരിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha